വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ ഗു​രു​ദേ​വ സ​ന്ദേ​ശ​ങ്ങ​ൾ മാ​തൃ​ക​യാ​ക്ക​ണം:​ഉ​മ്മ​ൻ ചാ​ണ്ടി
Saturday, September 26, 2020 11:36 PM IST
വി​ഴി​ഞ്ഞം:​ സ​മൂ​ഹ​ത്തി​ന് ന​ന്മ​ക​ൾ ചെ​യ്യു​വാ​ൻ ഗു​രു​ദേ​വ സ​ന്ദേ​ശ​ങ്ങ​ൾ മാ​തൃ​ക​യാ​ണെ​ന്നും വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത കൈ​വെ​ടി​യെ​രു​തെ​ന്നും മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

എ​സ്എ​ൻ​ഡി​പി യോ​ഗം കോ​വ​ളം യൂ​ണി​യ​ൻ,യൂ​ത്ത്മൂ​വ്മെ​ന്‍റ്, സൈ​ബ​ർ​സേ​ന എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വാ​ഴ​മു​ട്ട​ത്തെ യൂ​ണി​യ​ൻ ഓ​ഫീ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗു​രു​വി​ന്‍റെ വ​ച​ന​ങ്ങ​ൾ ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണെ​ന്ന സ​ത്യം നാം ​തി​രി​ച്ച​റി​യ​ണം. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് മൂ​ന്നാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ ഗു​രു​ദേ​വ സ​ന്ദേ​ശ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കോ​വ​ളം ടി.​എ​ൻ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി തോ​ട്ടം പി ​കാ​ർ​ത്തി​കേ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​യ​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​മോ​ഹ​ന​കു​മാ​റി​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല സു​ശീ​ല​ൻ,വ​നി​താ​സം​ഘം കേ​ന്ദ്ര​സ​മി​തി അം​ഗം ഗീ​താ​മ​ധു,സി​ന്ധു സു​ശീ​ല​ൻ, കോ​ളി​യൂ​ർ ലീ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.