കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണത്തി​ൽ കൊ​ല്ല​പ്പെ​ട്ട മാ​ധ​വ​ൻ കാ​ണി​യു​ടെ കു​ടും​ബ​ത്തി​നുള്ള തു​ക കൈ​മാ​റി
Friday, September 25, 2020 11:37 PM IST
വി​തു​ര: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണത്തി​ൽ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം മ​ന്ത്രി കെ. ​രാ​ജു കൈ​മാ​റി.
ക​ല്ല​ൻ​കു​ളി ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റി​ൽ മാ​ധ​വ​ൻ കാ​ണി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള അ​ഞ്ചു​ല​ക്ഷം രൂ​പ കൈ​മാ​റി. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്കും മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​നു​മു​ള്ള ധ​ന​സ​ഹാ​യം ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​പ്പി​ക്കാ​നും കു​ടി​ശി​ക​യി​ല്ലാ​തെ അ​ടി​യ​ന്തി​ര​മാ​യി എ​ത്തി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെന്നും വ​ന​വും വ​ന​സ​മ്പ​ത്തും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം വ​നാ​ശ്രി​ത​രെ​യും സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. എ.​ൽ കൃ​ഷ്ണ​കു​മാ​രി, പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു​ഷ ആ​ന​ന്ദ്, മീ​നാ​ങ്ക​ൽ കു​മാ​ർ, എം.​എ​സ്. റ​ഷീ​ദ്, ആ​ർ. കെ. ​ഷി​ബു, മ​നോ​ഹ​ര​ൻ കാ​ണി, ഡി​എ​ഫ്ഒ പ്ര​ദീ​പ്കു​മാ​ർ, പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.