ജി​ല്ല​യി​ൽ 800 ക​ട​ന്ന് കോ​വി​ഡ്
Friday, September 25, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 800 പി​ന്നി​ട്ടു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 814 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 644 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 150 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 12 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​രാ​ണ്.
ഒ​രാ​ൾ വി​ദേ​ശ​ത്തു നി​ന്നെ​ത്തി. അ​ഞ്ചു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി രാ​ജേ​ഷ്(45), ക​ണ്ണ​മ്മൂ​ല സ്വ​ദേ​ശി​നി ക​ലാ​മ​ണി(58), ക​ര​മ​ന സ്വ​ദേ​ശി വി​ജ​യ​ൻ(59), വെ​ള്ള​റ​ട സ്വ​ദേ​ശി തോ​മ​സ് കോ​ർ​ണാ​ല്ല​സ്(60), ആ​ന​യ​റ സ്വ​ദേ​ശി​നി പ​ദ്മാ​വ​തി(67) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 325 പേ​ർ സ്ത്രീ​ക​ളും 489 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 74 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 124 പേ​രു​മു​ണ്ട്.
പു​തി​യ​താ​യി 1491 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 27355 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. 1113 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ലാ​കെ 8842 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 33 ഗ​ർ​ഭി​ണി​ക​ളും 26 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 411 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.​കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 187 കോ​ളെ​ത്തി.
മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 50 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 4896 പേ​രെ ടെ​ല​ഫോ​ണി​ൽ വി​ളി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
നിർദേശങ്ങളുമായി
ആ​രോ​ഗ്യ വ​കു​പ്പ്
തി​രു​വ​ന​ന്ത​പു​രം:​ ഓ​ഫീ​സു​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നു സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​എ​സ്. ഷി​നു അ​റി​യി​ച്ചു. ഓ​ഫീ​സി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ഴും പു​റ​ത്തി​റ​ങ്ങു​മ്പോ​ഴും കൈ​ക​ള്‍ സാ​നി​റ്റൈ​സ് ചെ​യ്യ​ണം. വാ​യും മൂ​ക്കും മൂ​ടു​ന്ന രീ​തി​യി​ല്‍ മാ​സ്ക്ക് ധ​രി​ക്ക​ണം. സം​സാ​രി​ക്കു​മ്പോ​ള്‍ മാ​സ്ക്ക് താ​ഴ്ത്ത​രു​ത്. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ച്ചാ​ല്‍ ഉ​ട​ന്‍ കൈ​ക​ള്‍ സാ​നി​റ്റൈ​സ് ചെ​യ്യ​ണം. കൂ​ട്ടം കൂ​ടി​യി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്ക​രു​തെ​ന്നും ഡിഎംഒ​യു​ടെ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.​
കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളാ​യ പ​നി, ചു​മ, ക്ഷീ​ണം, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ശ്വാ​സ​മെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട്, വ​യ​റി​ള​ക്കം, മ​ണം, രു​ചി എ​ന്നി​വ അ​റി​യാ​ത്ത അ​വ​സ്ഥ തു​ട​ങ്ങി​യ​വ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ര്‍ റൂം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണം.​ഗ​ര്‍​ഭി​ണി​ക​ള്‍, 10 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കു​ക. ഗ​ര്‍​ഭി​ണി​ക​ള്‍ റൂം ​ക്വാ​റ​ന്‍റൈ​നി​ല്‍​ത്ത​ന്നെ ക​ഴി​യ​ണ​മെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു.

നേ​മം പോ​ലീ​സ് പി​ടി​കൂ​ടി​യ
പ്ര​തി​ക്ക് കോ​വി​ഡ്

നേ​മം: അ​ക്ര​മ കേ​സി​ൽ നേ​മം പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ര​ണ്ട് ദി​വ​സം മു​ന്പ് ക​രു​മം ക​ണ്ണം​കോ​ട് സി​പി​എം.- ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ആ​റ​സി​റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളി​ൽ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​യാ​ളെ ജ​യി​ലി​ൽ പ്ര​ത്യേ​ക സെ​ല്ലി​ലാ​ക്കും.​ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​തും വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​യ​തു​മാ​യ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​കും.
.