കു​ഞ്ഞി​നെ പു​ഴ​യി​ലെ​റി​ഞ്ഞു കൊലപ്പെടുത്തിയ കേസിൽ പിതാവ് അ​റ​സ്റ്റി​ൽ
Friday, September 25, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ൽ​പ്പ​തു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ നൂ​ലു​കെ​ട്ട് ദി​ന​ത്തി​ൽ പു​ഴ​യി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ലം പാ​ച്ച​ല്ലൂ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പം പേ​ര​യി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (25) നെ ​അ​റ​സ്റ്റ് ചെ​യ്തു.​തി​രു​വ​ല്ലം മ​ഠ​ത്തേ​ന​ട പ​ള്ള​ത്തു​ക​ട​വി​ന് സ​മീ​പം ക​ര​മ​ന​യാ​റ്റ​ലി​ൽ, കു​ട്ടി​യെ പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി വെ​ള്ള​ത്തി​ൽ മു​ക്കി​താ​ഴ്ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ട്രാ​ഫി​ക് വാ​ർ​ഡ​നാ​യ ഇ​യാ​ളു​ടെ ഭാ​ര്യ നെ​ടു​മ​ങ്ങാ​ട് പ​ന​യ​മു​ട്ടം കു​ഴി​ന​ട​പ​ണ​യി​ൽ വീ​ട്ടി​ൽ ചി​ഞ്ചു (25) തി​രു​വ​ല്ലം പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടേ ാടെ ​തി​രു​വ​ല്ലം മ​ഠ​ത്തു​ന​ട​യ്ക്ക് സ​മീ​പ​ത്തെ ആ​റ്റി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ ത്തി​യ​ത്.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ, നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ സ്വ​ദേ​ശി​യാ​യ ചി​ഞ്ചു​വു​മാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ചി​ഞ്ചു നേ​ര​ത്തെ വി​വാ​ഹി​ത​യാ​യി​രു​ന്നു. ഏ​ഴു​വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ടെ മാ​താ​വാ​യ ചി​ഞ്ചു​വി​ന്‍റെ ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​ശേ​ഷം ഫേ​സ് ബു ​ക്ക് വ​ഴി​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ചി​ഞ്ചു​വും ഉ​ണ്ണി​കൃ​ഷ്ണ​നും അ​ടു​പ്പ​ത്തി​ലാ​യി​രി​ക്കെ ചി​ഞ്ചു ഗ​ർ​ഭി​ണി​യാ​യി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​തോ​ടെ യു​വ​തി ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ഇ​തേ തു​ട​ർ​ന്ന് ചി​ഞ്ചു കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ യു​വ​തി പ​രാ​തി പി​ൻ​വ​ലി​ച്ചു.
ഒ​ത്തു​തീ​ർ​പ്പി​നെ തു​ട​ർ​ന്ന് ര​ണ്ട ു പേ​രും നെ​ടു​മ​ങ്ങാ​ട്ടു​ള്ള ചി​ഞ്ചു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യി. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​വ​ർ​ക്ക് പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം നൂ​ലു​കെ​ട്ട് ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം കു​ഞ്ഞി​നെ ത​ന്‍റെ അ​മ്മ​യെ കാ​ണി​ക്ക​ണ​മെ​ന്ന് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ചി​ഞ്ചു​വി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​ഞ്ഞു​മാ​യി പാ​ച്ച​ല്ലൂ​രി​ലേ​ക്ക് വ​ന്നു. സ​മ​യം വൈ​കി​യി​ട്ടും കു​ട്ടി​യെ​യും ഉ​ണ്ണി​കൃ​ഷ്ണ​നെ​യും കാ​ണാ​താ​യ​തോ​ടെ ചി​ഞ്ചു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല.
തു​ട​ർ​ന്ന് കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി രാ​ത്രി ഒ​ന്പ​തോ​ടെ ചി​ഞ്ചു തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ചി​ഞ്ചു​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം തി​രു​വ​ല്ലം ഭാ​ഗം മു​ത​ൽ കോ​വ​ളം വ​രെ​യു​ള്ള നി​ര​വ​ധി​യി​ട​ങ്ങ​ൾ തെ​ര​ച്ചി​ൽ.
രാ​ത്രി പ​ത്തോ​ടെ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ ഫോ​ണ്‍ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ ത്തി​യ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചി​ഞ്ചു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ​ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കു​ഞ്ഞി​നെ പ​ള്ള​ത്ത് ക​ട​വി​ന​ടു​ത്തു​ള​ള ക​ര​മ​ന​യാ​റി​ൽ ബാ​ഗി​നു​ള്ളി​ലാ​ക്കി വെ​ള്ള​ത്തി​ൽ താ​ഴ്ത്തി​യ​താ​യി ഇ​യാ​ൾ സ​മ്മ​തി​ച്ച​ത്.
ഉ​ട​ൻ ഇ​യാ​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. ത​നി​ക്ക് ചി​ഞ്ചു​വി​നെ ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നെ​ന്നും ഇ​തി​ന് കു​ഞ്ഞ് ത​ട​സ​മാ​ണെ​ന്ന് തോ​ന്നി​യ​തി​നാ​ലാ​ണ് അ​നു​യി​പ്പി​ച്ച് കു​ഞ്ഞി​നെ വാ​ങ്ങി ആ​റ്റി​ലെ​റി​ഞ്ഞ് കൊ​ന്ന​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​നെ റി​മാ​ൻ​ഡ് ചെ​യ്തു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.