ഭൂ​മാ​ഫി​യ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കി​ല്ല: സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ
Friday, September 25, 2020 11:33 PM IST
നെ​ടു​മ​ങ്ങാ​ട് :സ​ർ​ക്കാ​രി​ന്‍റെ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​യ​ട​ക്കി സ്വ​കാ​ര്യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി നി​ല​കൊ​ള്ളു​ന്ന ഭൂ​മാ​ഫി​യ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ . നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥ​പ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​ടു​മ​ങ്ങാ​ടു​കാ​രു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ ആ​ർ​ഡി​ഓ​ഫീ​സ് വ​രു​ന്ന അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ പൂ​ർ​ത്തീ​ക​രി​ച്ചു നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു , ബി. ​ബി​ജു , ന​ഗ​ര​സ​ഭാ വൈ​സ്ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖാ വി​ക്ര​മ​ൻ , ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ റ​ഹി​യാ​ന​ത്ത് ബീ​വി , പി. ​ഹ​രി​കേ​ശ​ൻ , കെ. ​ഗീ​താ​കു​മാ​രി ,അ​ഡ്വ. ആ​ർ ജ​യ​ദേ​വ​ൻ , പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ് , പൂ​വ​ത്തൂ​ർ ജ​യ​ൻ ആ​ർ​ഡി​ഒ എ​സ് എ​ൽ. സ​ജി​കു​മാ​ർ,ത​ഹ​സി​ൽ​ദാ​ർ എം. ​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​വി​ൽ കൊ​പ്പ​ത്ത് വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സി​ന് പു​തി​യ മ​ന്ദി​ര​വും ആ​ർ​ഡി​ഒ ക്വാ​ർ​ട്ടേ​ഴ്സു​മാ​ണ്നി​ർ​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നാ​ലു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ട്ടാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.​കി​ള്ളി​യാ​ർ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് പേ​രൂ​ർ​ക്ക​ട റോ​ഡി​ൽ വി​ഐ​പി ജം​ഗ്ഷ​നു സ​മീ​പം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ റ​വ​ന്യു ഭൂ​മി​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.