ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി ഇ​ന്ന് തു​റ​ക്കും
Friday, September 25, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ലെ തോ​ക്കാ​ടി​ല്‍ ഇ​ന്ന് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. വി. ​ജോ​യ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​യി​ര​ത്തോ​ളം മ​ല​യാ​ള പു​സ്ത​ക​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് ചോ​ദ്യോ​ത്ത​ര​ങ്ങ​ള്‍, പി​എ​സ്‌സി, ബാ​ങ്ക് പ​രീ​ക്ഷ ചോ​ദ്യോ​ത്ത​ര​ങ്ങ​ള്‍, ഇം​ഗ്ലീ​ഷ് ഭാ​ഷ സ​ഹാ​യി എ​ന്നി​വ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പു​സ്ത​ങ്ങ​ള്‍ ഇ​വി​ടെ കം​പ്യൂ​ട്ട​റി​ല്‍ ല​ഭ്യ​മാ​കും. പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. തോ​ക്കാ​ട് സാം​സ്കാ​രി​ക നി​ല​യം വാ​യ​നാ​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​എ​ച്ച്. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജ​യ​സിം​ഹ​ന്‍ ത​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

സം​ഗീ​ത സം​വി​ധാ​ന മ​ത്സ​രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ക്ല​സ്റ്റ​റി​ലെ വ​ജ്ര​ജൂ​ബി​ലി ഫെ​ല്ലോ​ഷി​പ്പ് ക​ലാ​കാ​ര​ന്മാ​ർ സം​ഗീ​ത സം​വി​ധാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് https:// forms. gle/ L4fQyRKUdoh3ahCVA എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ ഒ​ന്ന്. ഫോ​ൺ: 9961476386,7510801082