ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Thursday, September 24, 2020 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പ​ട്ട​ക്കു​ളം(​വാ​ര്‍​ഡ് 10), കി​ഴു​വി​ല്ലം പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടും​പു​റം(​വാ​ര്‍​ഡ് മൂ​ന്ന് ), വെ​ള്ളോ​ര്‍​കോ​ണം(​വാ​ര്‍​ഡ് നാ​ല്), കോ​ട്ടു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഓ​ഫീ​സ് വാ​ര്‍​ഡ്(​വാ​ര്‍​ഡ് 15), തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നു കീ​ഴി​ലെ പൂ​ങ്കു​ളം വാ​ര്‍​ഡ് (വാ​ര്‍​ഡ് 50 നേ​ര​ത്തെ ഭാ​ഗി​ക​മാ​യി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.
ഇ​വ​യോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും​ത​ന്നെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.