ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ള്‍​ക്കു ശി​ല​പാ​കി; ജി​ല്ല​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത് 80 ഭ​വ​ന​ങ്ങ​ള്‍
Thursday, September 24, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ര​ണ്ടു ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. അ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത്, മ​ട​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സീ​മ​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​മി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.80 പേ​രു​ടെ വീ​ട് എ​ന്ന സ്വ​പ്ന​മാ​ണ് ഈ ​ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പൂ​വ​ണി​യു​ന്ന​ത്.
വീ​ടി​ല്ലാ​ത്ത​വ​ര്‍​ക്കു വാ​സ​സ്ഥ​ലം ഒ​രു​ക്കി മി​ക​ച്ച ജീ​വി​ത സാ​ഹ​ച​ര്യം ഒ​രു​ക്കാ​നാ​ണു ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം​വ​യ്ക്കു​ന്ന​തെ​ന്നു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം​കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ളെ ഭ​യ​ന്നു വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലേ​തി​നു പു​റ​മേ മ​റ്റു ജി​ല്ല​ക​ളി​ലെ 27 ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.
മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ​ യു​.വി. ജോ​സും പ​ങ്കെ​ടു​ത്തു.44 കു​ടം​ബ​ങ്ങ​ള്‍​ക്കാ​യാ​ണ് അ​ഴൂ​രി​ല്‍ ഫ്ളാ​റ്റ് സ​മു​ച്ച​യം ഒ​രു​ങ്ങു​ന്ന​ത്. 6.72 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി ഗാ​ന്ധി സ്മാ​ര​ക​ത്തി​ലെ ഒ​രേ​ക്ക​ര്‍ ഭൂ​മി​യാ​ണു ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു മു​റി, ഒ​രു ഹാ​ള്‍ അ​ടു​ക്ക​ള ശു​ചി​മു​റി എ​ന്നി​വ അ​ട​ങ്ങി​യ​താ​ണു ഫ്ളാ​റ്റ്. അ​ഴൂ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു. പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നു ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ട​വൂ​ര്‍ സീ​മ​ന്ത​പു​ര​ത്തെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം വി. ​ജോ​യി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. 5.50 കോ​ടി ചെ​വ​ല​വി​ല്‍ സീ​മ​ന്ത​പു​ര​ത്ത് റ​വ​ന്യൂ വ​കു​പ്പ് കൈ​മാ​റി​യ 1.20 ഏ​ക്ക​ല്‍ സ്ഥ​ല​ത്താ​ണു സ​മു​ച്ച​യം വ​രു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കി​ളി​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഷൈ​ജു​ദേ​വ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ ബാ​ല​ച​ന്ദ്ര​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.​അ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ല്‍ പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​നി​ബ ബീ​ഗം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.