മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ് പാ​ർ​ക്കി​ന് ഇ​ന്ന് ത​റക്ക​ല്ലി​ടും
Wednesday, September 23, 2020 11:34 PM IST
ക​ഴ​ക്കൂ​ട്ടം : കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ് പാ​ർ​ക്കി​ന് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​റ​ക്ക​ല്ലി​ടും. സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ (കെ​എ​സ്ഐ​ഡി​സി) മം​ഗ​ല​പു​രം തോ​ന്ന​ക്ക​ലി​ലെ ലൈ​ഫ് സ​യ​ൻ​സ് പാ​ർ​ക്കി​ലാ​ണ് മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ് പാ​ർ​ക്ക് ഒ​രു​ങ്ങു​ന്ന​ത്.​

ഗ​വേ​ഷ​ണം, ന​വീ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണം, പ​രീ​ക്ഷ​ണം, പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, വി​ജ്ഞാ​ന വി​നി​മ​യം തു​ട​ങ്ങി മെ​ഡി​ക്ക​ൽ രം​ഗ​ത്തെ ഉ​പ​ക​ര​ണ വി​പ​ണി​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ് പാ​ർ​ക്കി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.​ലൈ​ഫ് സ​യ​ൻ​സ് പാ​ർ​ക്കി​ലെ ഒ​മ്പ​ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് 230 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പാ​ർ​ക്ക് ഉ​യ​രു​ക. 150 കോ​ടി സം​സ്ഥാ​ന വി​ഹി​ത​വും ബാ​ക്കി വ​രു​ന്ന 80 കോ​ടി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​ക്കും.

2.6 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ക. ഒ​ന്നാം ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് 62 കോ​ടി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തീ​ക​രി​ച്ചു. 18 മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ശ്രീ​ചി​ത്ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ (എ​സ്സി​ടി​ഐ​എം​എ​സ്.​ടി) സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.​ ആ​ഗോ​ള സ്വീ​കാ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ മെ​ഡി​ക്ക​ൽ ഡി​വൈ​സ് ടെ​സ്റ്റിം​ഗ് ആ​ൻ​ഡ് ഇ​വാ​ല്യു​വേ​ഷ​ൻ സെ​ന്‍റ​ർ, ഗ​വേ​ഷ​ണ​ത്തി​നും ഉ​പ​ക​ര​ണ വി​ക​സ​ന​ത്തി​നും റി​സേ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് റി​സോ​ഴ്സ് സെ​ന്‍റ​ർ, തു​ട​ർ​പ​രി​ശീ​ല​നം, നി​യ​മ​സ​ഹാ​യം, ക്ലി​നി​ക്ക​ൽ ട്ര​യ​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ള​ജ് സെ​ന്‍റ​ർ, സ്റ്റാ​ർ​ട്ട്അ​പ്പു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ടെ​ക്നോ​ള​ജി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​ർ, ക​മ്പ​നി​ക​ൾ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കു​ന്ന നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ പാ​ർ​ക്കി​ൽ ഒ​രു​ക്കും.

‌മ​രു​ന്നു​ക​ളു​ടെ ക​ണ്ടു​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ 80,000 ച​തു​ര​ശ്ര അ​ടി​യി​ൽ ബ​യോ​ടെ​ക്ക് ലാ​ബി​ന്റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 2021ൽ ​ഇ​ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

രാ​വി​ലെ 10.30ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​കും. ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി പ്ര​സം​ഗി​ക്കും.