നെ​ട്ടി​റ​ച്ചി​റ- മു​ണ്ടേ​ല റോ​ഡി​ൽ ന​ടു​വൊ​ടി​യും യാ​ത്ര
Wednesday, September 23, 2020 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ട്ടി​റ​ച്ചി​റ - മു​ണ്ടേ​ല റോ​ഡ് ത​ക​ർ​ന്നു ത​രി​പ്പി​ണ​മാ​യ​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു.​നി​ത്യേ​ന നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നെ​ടു​മ​ങ്ങാ​ട്- വെ​ള്ള​നാ​ട് വ​ഴി കാ​ട്ടാ​ക്കാ​ട​യ്ക്കു​ള്ള ഈ ​റോ​ഡ് പു​തു​ക്കി പ​ണി​തി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.​മ​ഴ​ക​ന​ത്ത​തോ​ടെ റോ​ഡി​ലെ യാ​ത്ര ദു​ഷ്ക്ക​ര​മാ​യി​മാ​റി​യെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.​അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് പു​ന​ർ​നി​ർ​മ്മി​ക്ക​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.