‌ഗു​രു​ദേ​വ സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി
Monday, September 21, 2020 11:12 PM IST
വെ​ഞ്ഞാ​റ​മൂ​ട് : എ​സ്എ​ൻ​ഡി​പി യോ​ഗം വാ​മ​ന​പു​രം യൂ​ണി​യ​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഗു​രു​ദേ​വ മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി.
വെ​ഞ്ഞാ​റ​മൂ​ട്, വ​യ്യേ​റ്റ് , പി​ര​പ്പ​ൻ​കോ​ട്, കോ​ലി​യ​ക്കോ​ട്, ചു​ള്ളാ​ളം, കു​തി​ര​കു​ളം പാ​റ​യ്ക്ക​ൽ, വ​ലി​യ​ക​ട്ട​യ്ക്കാ​ൽ , ക​രി​ഞ്ചാ​ത്തി , മൂ​ന്നാ​ന​ക്കു​ഴി, ച​ക്ക​ക്കാ​ട്, വെ​ള്ളു​മ​ണ്ണ​ടി, പൂ​വ​ത്തൂ​ർ, മേ​ലാ​റ്റു​മൂ​ഴി, കീ​ഴ്ച്ചേ​രി, വാ​ഴ്വേ​ലി​ക്കോ​ണം, ക​ള​മ​ച്ച​ൽ, ആ​ന​ച്ച​ൽ, ആ​റാം​താ​നം, വാ​മ​ന​പു​രം, അ​മ്പ​ലം​മു​ക്ക് , പാ​ങ്ങോ​ട്, ഭ​ര​ത​ന്നൂ​ർ, തു​മ്പോ​ട്, ഇ​രു​ളൂ​ർ, വാ​ഴ​ത്തോ​പ്പ് പ​ച്ച, കി​ളി​മാ​നൂ​ർ തു​ട​ങ്ങി​യ ശാ​ഖാ കേ​ന്ദ്ര​ങ്ങ​ളും ഗു​രു​ദേ​വ​ക്ഷേ​ത്ര​ങ്ങ​ളും ഗ​രു​മ​ന്ദി​ര​ങ്ങ​ളും ശ്രീ​നാ​രാ​യ​ണീ​യ ഭ​വ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ക്കു​റി സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി​ത്.​യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പാ​ങ്ങോ​ട് വി.​ച​ന്ദ്ര​ൻ , സെ​ക്ര​ട്ട​റി വേ​ണു കാ​രാ​ണ​വ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.