സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, September 19, 2020 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ന​ഗ​ര​ത്തി​ലെ ക്ല​ബു​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കു​മാ​യി ന​ൽ​കു​ന്ന സ്പോ​ർ​ട്സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 100 ക്ല​ബു​ക​ൾ​ക്കും 100 സ്കൂ​ളു​ക​ൾ​ക്കു​മാ​ണ് 15000 രൂ​പ വി​ല​വ​രു​ന്ന സ്പോ​ർ​ട്സ് കി​റ്റു​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​ജി​ല്ലാ കാ​യി​ക മേ​ള​യ്ക്കാ​യി ന​ഗ​ര​സ​ഭ സ​ജ്ജ​മാ​ക്കി​യ ഫു​ട്ബോ​ൾ,ക്രി​ക്ക​റ്റ്,ക​ബ​ഡി,വോ​ളി​ബോ​ൾ എ​ന്നീ ടീ​മു​ക​ൾ​ക്കു​ള്ള ജേ​ഴ്സി​യും പ​രി​പാ​ടി​യി​ൽ വ​ച്ച് മേ​യ​ർ കൈ​മാ​റി.​ഡ​പ്യൂ​ട്ടി മേ​യ​ർ അ​ഡ്വ.​രാ​ഖി ര​വി​കു​മാ​ർ,ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ വ​ഞ്ചി​യൂ​ർ പി.​ബാ​ബു,എ​സ്.​പു​ഷ്പ​ല​ത,എ​സ്.​എ​സ്.​സി​ന്ധു,പാ​ള​യം രാ​ജ​ൻ,ഐ.​പി.​ബി​നു, എ​സ്.​സു​ദ​ർ​ശ​ന​ൻ,പി.​എ​സ്.​അ​നി​ൽ കു​മാ​ർ,സെ​ക്ര​ട്ട​റി കെ.​യു.​ബി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.