സി​ഇ​ടി ജീ​വ​ന​ക്കാ​ര്‍​ക്കാ​യി പാ​ര്‍​പ്പി​ട സ​മു​ച്ച​യം
Friday, September 18, 2020 11:05 PM IST
ശ്രീ​കാ​ര്യം: കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ക്യാ​മ്പ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി നി​ര്‍​മി​ച്ച പാ​ര്‍​പ്പി​ട സ​മു​ച്ച​യം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ വി​പു​ല​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് കൊ​ണ്ടു വ​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​ലാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ താ​മ​സം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മൂ​ന്നു നി​ല​ക​ളു​ള്ള മൂ​ന്നു ബ്ലോ​ക്കു​ക​ളാ​യാ​ണ് കെ​ട്ടി​ട്ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ബ്ലോ​ക്കി​ലും ആ​റു കു​ടും​ബ​ങ്ങ​ള്‍​ക്ക് താ​മ​സി​ക്കാ​വു​ന്ന വി​ധ​ത്തി​ലു​ള്ള ആ​റ് അ​പ്പാ​ര്‍​ട്മെ​ന്‍റു​ക​ളാ​ണ് ഉ​ള്ള​ത്. ഓ​രോ അ​പ്പാ​ര്‍​ട്മെ​ന്‍റി​ലും മൂ​ന്നു കി​ട​പ്പു മു​റി​ക​ള്‍, ര​ണ്ട് ശു​ചി​മു​റി​ക​ള്‍, ഡ്രോ​യിം​ഗ് കം ​ഡൈ​നിം​ഗ്, അ​ടു​ക്ക​ള, വ​ര്‍​ക്ക് ഏ​രി​യ തു​ട​ങ്ങി​യ​വ​യാ​ണ് സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ട്.67 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് കോ​ള​ജി​ല്‍ ന​ട​ന്നു വ​രു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ഡ​യ​റ​ക്ട​ര്‍ ടി.​പി .ബൈ​ജു ബാ​യ് , കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി .​വി.​ജി​ജി , പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.