ഭാ​ര്യ വീ​ട്ടി​ൽ അ​തി​ക്ര​മം കാ​ട്ടി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Friday, September 18, 2020 11:05 PM IST
കാ​ട്ടാ​ക്ക​ട: രാ​ത്രി​യി​ൽ ഭാ​ര്യ​യു​ടെ കു​ടും​ബ​വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് അ​ക്ര​മം​കാ​ട്ടി വ​ധ​ഭീ​ഷ​ണി​മു​ഴ​ക്കി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ.​
ക​ണ്ണ​മ്മൂ​ല സ്വ​ദേ​ശി വി​ള​പ്പി​ല്‍ മി​ണ്ണം​കോ​ട് ചെ​റു​കോ​ട് കി​ളി​ക്കോ​ട്ടു​വി​ള ബി​നു​ഭ​വ​നി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​യ്ക്കു​ന്ന ന​ന്ദ​കു​മാ​റി(25)​നെ​യാ​ണ് മ​ല​യി​ന്‍​കീ​ഴ് എ​സ്ഐ ആ​ര്‍.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
വെ​ള്ളി​യാ​ഴ്ച വെ​ളു​പ്പി​ന് പ​ന​ങ്ങോ​ടു​ള്ള ഇ​യാ​ളു​ടെ ഭാ​ര്യ ശി​ല്പ​യു​ടെ വീ​ട്ടി​ല്‍ ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യും ഇ​തു ചോ​ദ്യം ചെ​യ്ത ഭാ​ര്യ പി​താ​വ് റോ​യി(46)​യെ വെ​ട്ടു​ക​ത്തി വീ​ശി ആ​ക്ര​മി​യ്ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.