അ​നാ​ച്ഛാ​ദ​നം 21ന്
Friday, September 18, 2020 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പ്ര​തി​മാ അ​നാ​ച്ഛാ​ദ​നം 21നു ​രാ​വി​ലെ 9.30നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​ബ്സ​ർ​വേ​റ്റ​റി ഹി​ൽ​സി​ൽ നി​ർ​വ​ഹി​ക്കും.
ഗു​രു​വി​ന്‍റെ ന​മു​ക്ക് ജാ​തി​യി​ല്ല വി​ളം​ബ​ര​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ സ്മ​ര​ണ​യ്​ക്കാ​യാ​ണ് ശ്രീ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി ദി​ന​ത്തി​ൽ ഗു​രു​വി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​ത്. 1.19 കോ​ടി രൂ​പ ചെ​ല​വി​ൽ സാം​സ്കാ​രി​ക വ​കു​പ്പാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഒ​ബ്സ​ർ​വേ​റ്റ​റി ഹി​ൽ​സി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന പ്ര​തി​മ ശി​ല്പി ഉ​ണ്ണി കാ​നാ​യി​യാ​ണ് നി​ർ​മി​ച്ച​ത്. ഉ​ദ്യാ​ന​വും ഇ​വി​ടെ ഒ​രു​ക്കും.​മ​ന്ത്രി എ.​കെ. ബാ​ല​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​കും.