ക​ട​ല്‍ ക​ട​ന്നു പ​റ​ക്കാ​ന്‍ കൊ​തി​ച്ചു; സ്വ​പ്ന​ങ്ങ​ള്‍ തി​ര ക​വ​ര്‍​ന്നു
Friday, September 18, 2020 11:03 PM IST
വി​ഴി​ഞ്ഞം: ഉ​പ​രി​പ​ഠ​നം ന​ട​ത്തി ഉ​ന്ന​തി​യി​ൽ എ​ത്താ​മെ​ന്ന ജോ​ൺ​സ​ന്‍റെ​യും മ​നു​വി​ന്‍റെ​യും മോ​ഹ​ങ്ങ​ൾ ക​ട​ലെ​ടു​ത്തു.​നാ​ട്ടി​ൽ നി​ന്ന് ബി​ബി​എ ക​ര​സ്ഥ​മാ​ക്കി​യ​ശേ​ഷം ല​ണ്ട​നി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​ൻ ഉ​റ​പ്പി​ച്ച ജോ​ൺ​സ​ൺ ഇ​ന്ന​ലെ വി​മാ​നം ക​യ​റാ​നി​രി​ക്കെ​യാ​ണ് വി​ധി ത​ട്ടി​യെ​ടു​ത്ത​ത്. സ്വ​ന്ത​മാ​യൊ​രു വീ​ടി​ല്ലാ​തെ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​മ്പോ​ഴും ക​ട​മെ​ടു​ത്തും ഓ​ട്ടോ ഓ​ടി​ച്ച് കി​ട്ടു​ന്ന​തു​ച്ഛ​മാ​യ വ​രു​മാ​നം സ്വ​രു​ക്കൂ​ട്ടി​യും മ​ക​നെ പ​ഠി​പ്പി​ച്ച് വ​ലു​താ​ക്ക​ണ​മെ​ന്ന് പി​താ​വ് ക്ലീ​റ്റ​സും കു​ടും​ബ​വും​മോ​ഹി​ച്ചു.
ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ത​യാ​റെ​ടു​പ്പോ​ടെ മ​ക​ൻ വി​ദേ​ശ​ത്തേ​ക്ക് ഇ​ന്ന​ലെ​വി​മാ​നം ക​യ​റു​ന്ന​ത് സ്വ​പ്നം ക​ണ്ടു ന​ട​ന്ന​വ​ർ​ക്ക് മു​ന്നി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ​യെ​ത്തി​യ​ത് വി​യോ​ഗ​ത്തി​ന്‍റെ വാ​ർ​ത്ത​യാ​യി​രു​ന്നു. അ​തോ​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ​യും ആ​ഹ്ലാ​ദ​ത്തി​ന്‍റെ​യും നി​മി​ഷ​ങ്ങ​ൾ സ​ങ്ക​ട​ത്തി​നും കൂ​ട്ട നി​ല​വി​ളി​ക്കും വ​ഴി​മാ​റി. ഡി​ഗ്രി പാ​സാ​യ മ​നു​വും അ​ടു​ത്ത മാ​സം ഉ​പ​രി​പ​ഠ​ന​ത്തി​ന് വി​ദേ​ശ​ത്തേ​ക്ക് വി​മാ​നം ക​യ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. യാത്രക്കായുള്ള കാ​ത്തി​രി​പ്പി​നി​ട​യി​ലാ​ണ് മ​ര​ണം വി​ധി​യു​ടെ രൂ​പ​ത്തി​ൽ എ​ത്തി​യ​ത്.​ജോ​ൺ​സ​നെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര​യാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി​രു​ന്നു അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മ​ട​ങ്ങു​ന്ന പ​ത്തം​ഗ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം​ക​ട​ൽ​ക്ക​ര​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.
വൈ​കു​ന്നേ​രം നാ​ലോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ങ്ങ​ളി​ൽ പു​ല്ലു​വി​ള​യി​ൽ നി​ന്ന് എ​ത്തി​യ​വ​ർ അ​ടി​മ​ല​ത്തു​റ​ക്ക് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി.​തു​ട​ർ​ന്ന് വി​ശാ​ല​മാ​യ​മ​ണ​ൽ​പ്പ​ര​പ്പി​ലൂ​ടെ ന​ട​ന്ന് പാ​റ​ക്കൂ​ട്ട​ങ്ങ​ളും താ​ണ്ടി ആ​ഴി​മ​ല ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വി​ശാ​ല​മാ​യ സ്ഥ​ല​ത്ത് ഇ​രി​പ്പു​റ​പ്പി​ച്ചു.​ദി​വ​സ​വും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​തീ​ര​ത്തെ മ​ണ​ൽ​പ്പ​ര​പ്പി​ൽ കാ​ൽ​പ്പ​ന്ത് ക​ളി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​യ​വി​റ​ക്കി​സം​ഘം​സ​മ​യം ചി​ല​വ​ഴി​ച്ചു.​സം​സാ​ര​ത്തി​നി​ട​യി​ൽ ക​ട​ൽ​വെ​ള്ള​ത്തി​ൽ കാ​ൽ ക​ഴു​കാ​ൻ ശ്ര​മി​ച്ച ജോ​ൺ​സ​നെ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ തി​ര വ​ലി​ച്ചു​കൊ​ണ്ടു പോ​യി. ജീ​വ​നു വേ​ണ്ടി​യാ​ചി​ച്ച ജോ​ൺ​സ​നെ ര​ക്ഷി​ക്കാ​ൻ സ​ന്തോ​ഷും, സാ​ബു​വും മ​നു​വും നി​ക്കോ​ൾ​സ​ണും അ​പ​ക​ടം മ​റ​ന്ന് തി​ര​യി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി. ചു​ഴി​യി​ൽ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ ര​ക്ഷ​ക്കാ​യി കൈ ​ഉ​യ​ർ​ത്തി​യ നി​ക്കോ​ൾ​സ​ന്‍റെ മു​ന്നി​ലേ​ക്ക് സ​മീ​പ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ ചൂ​ണ്ട​യി​ടു​ക​യാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഒ​രു ക​യ​ർ എ​റി​ഞ്ഞു.​ര​ണ്ട് പ്രാ​വ​ശ്യ​ത്തെ പ​രാ​ജ​യ ശേ​ഷം പി​ടി​വ​ള്ളി​യി​ൽ ചു​റ്റി​പ്പി​ടി​ച്ച നി​ക്കോ​ൾസ​ൺ മ​ര​ണ​ക്ക​യ​ത്തി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു.
പേ​ടി​ച്ച​ര​ണ്ട് അ​വ​ശ​നാ​യ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​നി​ട​യി​ൽ മ​റ്റ് നാ​ല് പേ​രെ​യും ക​ട​ൽ​ത്തി​ര​ക​ൾ വി​ഴു​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു.​തൊ​ട്ട് മു​ൻ​പ് വ​രെ​യും ത​ങ്ങ​ളോ​ടൊ​പ്പം ക​ളി​ച്ചും ചി​രി​ച്ചും ന​ട​ന്ന​വ​രെ ക​ട​ൽ ആ​ഴ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​ത് ക​ര​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും നി​സ​ഹാ​യ​രാ​യി നോ​ക്കി നി​ന്നു ക​ര​ഞ്ഞു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ഴെ​ക്കും എ​ല്ലാം ക​ഴി​ഞ്ഞി​രു​ന്നു.