പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ വ​സ്ത്ര​ദാ​നം
Friday, September 18, 2020 12:44 AM IST
കാ​ട്ടാ​ക്ക​ട : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ സേ​വാ​സ​പ്താ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബി​ജെ​പി കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം ക​മ്മ​ിറ്റി അ​ശ​ര​ണ​ർ​ക്ക് വ​സ്ത്ര​ദാ​നം ന​ട​ത്തി. കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 2800 പേ​ർ​ക്കാ​ണ് വ​സ്ത്ര​ദാ​നം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് വി​ള​പ്പി​ൽ​ശാ​ല​യി​ൽ ന​ട​ന്ന ആ​ദ്യ വ​സ്ത്ര​ദാ​നം ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ കൃ​ഷ്ണ​ദാ​സ് വീ​ഡി​യോ കോ​ൺ​ഫറ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് മ​ല​യി​ൻ​കീ​ഴ്, വി​ള​വൂ​ർ​ക്ക​ൽ, കാ​ട്ടാ​ക്ക​ട, മാ​റ​ന​ല്ലൂ​ർ, പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​സ്ത്ര വി​ത​ര​ണം ന​ട​ന്നു. ബി​ജെ​പി വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ള്ളി​മം​ഗ​ലം ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ മേ​ഖ​ലാ സെ​ക്ര​ട്ട​റി മു​ക്കം​പാ​ല​മൂ​ട് ബി​ജു വ​സ്ത്ര വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി​ത്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​ച്ച​ൽ ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ഷ് കു​ന്നു​വി​ള, ചെ​റു​കോ​ട് അ​നി​ൽ, ഡി. ​ക​ർ​മ്മ ച​ന്ദ്ര​ൻ, ക​രു​വി​ലാ​ഞ്ചി അ​ജ​യ​ൻ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ച​ന്ദ്രി​ക, ജ​ഗ​ദ​മ്മ ടീ​ച്ച​ർ പ​ങ്കെ​ടു​ത്തു.