യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ടേറി​യറ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
Friday, September 18, 2020 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ രാ​ജി​വയ്​ക്ക​ണ​മെ​ന്നും, സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ കേ​ന്ദ്ര​സ​ഹ മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ ജ​ല​പീ​ര​ങ്കി​പ്ര​യോ​ഗ​വും ലാ​ത്തി​വീ​ശ​ലും.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ള​യ​ത്തു നി​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ആ​രം​ഭി​ച്ച​ത്. മാ​ര്‍​ച്ച് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ല്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​വ​ച്ച് ത​ട​ഞ്ഞു. തു​ട​ര്‍​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം മ​ന്ത്രി കെ .​ടി ജ​ലീ​ലി​ന്‍റെ​യും, കേ​ന്ദ്ര മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ​യും കോ​ലം ക​ത്തി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ര്‍​ന്ന് ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച​ത് പോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​ത്തി​ലും സം​ഘ​ര്‍​ഷ​ത്തി​ലും ക​ലാ​ശി​ച്ചു.

പ്ര​വ​ര്‍​ത്ത​ക​രെ നീ​ക്കം ചെ​യ്യാ​നാ​യി പോ​ലീ​സ് മൂ​ന്ന് റൗ​ണ്ട് ജ​ല പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഇ​തേ തു​ട​ര്‍​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ന്തി​രി​യാ​ന്‍ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ലാ​ത്തി​വീ​ശി. ഇ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ചി​ത​റി ഓ​ടു​ക​യും ഇ​തി​നി​ട​യി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ​തു. ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് മൂ​ക്കോ​ളി, ചി​ത്ര​ദാ​സ് എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സി​ന്‍റെ ലാ​ത്തി ചാ​ര്‍​ജി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പ്ര​ശാ​ന്തി​നു പ​രി​ക്കേ​റ്റു. ത​ല​യ്ക്കു പ​രി​ക്കേ​റ്റ പ്ര​ശാ​ന്തി​നെ ആ​ശു​പ്ര​തി​യി​ലേ​ക്ക് മാ​റ്റി.

സ​മ​ര​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ് ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ, എ​ന്‍.​എ​സ് നു​സൂ​ര്‍, റി​യാ​സ് മു​ക്കോ​ളി, റി​ജി​ല്‍ മാ​ക്കു​റ്റി, സു​ധീ​ര്‍​ഷാ പാ​ലോ​ട്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ നി​നൊ അ​ല​ക്‌​സ് ,നേ​മം ഷ​ജീ​ര്‍, വി​നോ​ദ് കോ​ട്ടു​കാ​ല്‍, അ​രു​ണ്‍ രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്കി. രാ​വി​ലെ കെ​എ​സ്‌യു പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ല്‍ കൊ​ടി ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് ​പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​വു​ക​യും ഒ​ടു​വി​ല്‍ പോ​ലീ​സെ​ത്തി പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യും ചെ​യ്തു.