ജി​ല്ല​യി​ൽ 820 പേ​ർ​ക്ക് കോ​വി​ഡ്
Friday, September 18, 2020 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 820 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 721 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​മെ​ത്തി​യ​ത്. 83 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 15 പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 12 പേ​ർ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഒ​രാ​ൾ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ​താ​ണ്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 363 പേ​ർ സ്ത്രീ​ക​ളും 457 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 91 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 138 പേ​രു​മു​ണ്ട്. ഇ​ന്ന​ലെ 547 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.

സെ​പ്റ്റം​ബ​ർ 13ന് ​മ​രി​ച്ച പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി​നി ജ​യ​കു​മാ​രി (63), സെ​പ്റ്റം​ബ​ർ 14 ന് ​മ​രി​ച്ച വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി നി​സാ​മു​ദ്ദീ​ൻ (49), മ​ണ​ക്കാ​ട് ക​ല്ലാ​ട്ടു​മു​ക്ക് സ്വ​ദേ​ശി സൈ​നു​ലാ​ബ്ദീ​ൻ (67) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ കാ​ൽ ല​ക്ഷം പി​ന്നി​ട്ടു

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് 19 പ​ട​രു​ന്ന​തി​നി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 25430 ആ​യി. ഇ​ന്ന​ലെ പു​തി​യ​താ​യി 1795 പേ​ർ രോ​ഗ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ 3901 പേ​രും വീ​ടു​ക​ളി​ൽ 20888 പേ​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ 641 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 641 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ഇ​ന്ന​ലെ 559 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന​ലെ 744 സാ​ന്പി​ളി​ന്‍റെ ഫ​ലം ല​ഭി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 110 കോ​ളു​ക​ളെ​ത്തി. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 34 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 4489 പേ​രെ ഫോ​ണി​ൽ​വി​ളി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഇ​ന്ന​ലെ 2744 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും 5299 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കു​ക​യും ചെ​യ്തു.