അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു
Wednesday, August 12, 2020 11:38 PM IST
കോ​വ​ളം: വെ​ള്ളാ​ർ ജം​ഗ്ഷ​നി​ൽ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വ​യോ​ധി​ക മ​രി​ച്ചു. വാ​ഴ​മു​ട്ടം എ​സ്.​എ​ൻ കോ​ട്ടേ​ജി​ൽ പ​രേ​ത​നാ​യ സു​കു​മാ​ര​ന്‍റെ ഭാ​ര്യ കെ. ​സ​ര​സ്വ​തി ( 74) യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ വെ​ള്ളാ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​ന്ധു​വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ കോ​വ​ളം ഭാ​ഗ​ത്തു നി​ന്നും ന​ഗ​ര​ത്തി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ര​സ്വ​തി​യെ ആ​ദ്യം തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​രി​ച്ചു.

വെ​ള്ളാ​ർ ജം​ഗ്ഷ​നി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​യ്ക്കാ​ത്ത​തും കോ​വ​ളം ജം​ഗ്ഷ​നി​ലെ കാ​മ​റ​യി​ൽ ചി​ത്രം വ്യ​ക്ത​മ​ല്ലാ​ത്ത​തും കാ​ര​ണം ഇ​ടി​ച്ച വാ​ഹ​നം തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി​യ മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ: എ​സ്.​സു​ജ​ൻ, എ​സ്. ശ്യാ​മ, എ​സ്. ഹേ​മ​ല​ത . മ​രു​മ​ക്ക​ൾ: ഐ.​സി. ബി​നി​ത, പ​രേ​ത​നാ​യ കു​മാ​ർ, പ്ര​ദീ​പ് കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.