കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് വീ​ണ് ക​ട​യു​ട​മ മ​രി​ച്ചു
Wednesday, August 12, 2020 11:38 PM IST
പോ​ത്ത​ൻ​കോ​ട്: കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് വീ​ണു ക​ട​യു​ട​മ മ​രി​ച്ചു. ഫാ​ബു​ല​സ് സ്റ്റി​ച്ചിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യാ​യ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ ടി. ​ബി​ന്ദു (44) വാ​ണ് മ​രി​ച്ചത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​യ്യ​ൽ​ക്ക​ട​യി​ൽ നി​ന്നാ​ണ് താ​ഴേ​ക്കു വീ​ണ​ത്. ഉ​ച്ച​യ്ക്ക് ഊ​ണ് ക​ഴി​ച്ച​തി​നു ശേ​ഷം കൈ​ക​ഴു​കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​ള​ക്കി​വ​ച്ചി​രു​ന്ന ഗ്രി​ല്ലി​ൽ ത​ട്ടി താ​ഴേ​യ്ക്ക് വീ​ണത്. ഉടൻ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

ത​യ്യ​ൽ ക​ട​യ്ക്കു സ​മീ​പ​ത്താ​യി സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശാ​ഖ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​ത് ഒ​രാ​ഴ്ച മു​മ്പ് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. ബാ​ങ്കി​ലെ സാ​ധ​ന​ങ്ങ​ൾ പു​തി​യ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ലേ​ക്ക് മാ​റ്റാ​നാ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ ത​യ്യ​ൽ​ക്ക​ട​യു​ടെ സ​മീ​പ​ത്തെ ഗ്രി​ല്ല് ഇ​ള​ക്കി മാ​റ്റി​യി​രു​ന്നു. ഇ​ത് പു​നഃ​സ്ഥാ​പി​ച്ച​തു​മി​ല്ല. ഇ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.