ഓ​പ്പ​ണ്‍ എ​യ​ർ തി​യ​റ്റ​റി​ന്‍റെ​യും പാ​ർ​ക്കി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, August 12, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തി​ന്‍റെ പു​ന​ർ​വി​ക​സ​ന​ത്തി​നു​ള്ള നി​ർ​മാ​ണോ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. മൈ​താ​ന​ത്തി​ലേ​ക്ക് വി​ശാ​ല​മാ​യ പ്ര​വേ​ശ​നം ഒ​രു​ക്കു​ന്ന​തി​നാ​യി വി​പു​ലീ​ക​രി​ച്ച എ​ൻ​ട്ര​ൻ​സ് ഗേ​റ്റ് വേ, ​ഇ.​കെ. നാ​യ​നാ​ർ പാ​ർ​ക്കി​ന് ചു​റ്റു​മു​ള്ള ന​ട​പ്പാ​ത, ഓ​പ്പ​ണ്‍ എ​യ​ർ തി​യ​റ്റ​ർ, പാ​ർ​ക്ക്,വൈ​ഫൈ ഹോ​ട്ട്സ്പോ​ട്ട്, സി​സി​ടി​വി, ജോ​ഗിം​ഗ് ട്രാ​ക്ക് സൃ​ഷ്ടി​ക്ക​ൽ, ലാ​ൻ​ഡ്സ്കേ​പ്പിം​ഗ്, എ​മ​ർ​ജ​ൻ​സി കോ​ൾ ബോ​ക്സ്, പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​സ്പ്ലേ സി​സ്റ്റം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

15.93 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി എ​ത്ര​യും​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു മേ​യ​ർ പ​റ​ഞ്ഞു.​ച​ട​ങ്ങി​ൽ വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം ഗ് ​ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്.​പു​ഷ്പ​ല​ത, ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ൻ, സ്മാ​ർ​ട്ട് സി​റ്റി സി​ഇ​ഒ പി.​ബാ​ല​കി​ര​ണ്‍, സ്മാ​ർ​ട്ട് സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ സ​നൂ​പ് ഗോ​പീ​കൃ​ഷ്ണ, ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ കെ.​ഉ​ണ്ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.