തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നുപേർ മരിച്ചു. വർക്കല സ്വദേശി ചെല്ലയ്യൻ (68), വലിയതുറ സ്വദേശി മണിയൻ (80), വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചത്.ഇന്നലെ 599 പരിശോധന ഫലങ്ങൾ ലഭിച്ചതിൽ 297 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
നഗര പ്രദേശങ്ങളിൽ രോഗം കൂടുന്നതിനൊപ്പം നെയ്യാറ്റിൻകര മേഖലയിലും തീരദേശത്തും ഇന്നലെ രോഗം സ്ഥിരീകരിച്ചു.നഗരത്തിൽ ചാല, കരിമഠം കോളനി, അന്പലത്തറ, കാലടി, കുര്യാത്തി, നേമം, പ്രാവച്ചന്പലം കരമന, പാങ്ങോട് എന്നിവിടങ്ങളിലും കഴക്കൂട്ടം മേഖലയിൽ ശ്രീകാര്യം, പള്ളിപ്പുറം എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചു.
ശ്രീകാര്യത്ത് സൂപ്പർ ബസാറിലെ ജീവനക്കാർക്ക് രോഗം കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടവരുത്തി.നെയ്യാറ്റിൻകരയിൽ ഇന്നലെ കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം പടർന്നു.
അമരവിള, ഉദിയൻകുളങ്ങര, ധനുവച്ചപുരം, മാരായമുട്ടം, ചായ്ക്കോട്ടുകോണം,മഞ്ചവിളാകം, ബാലരാമപുരം താന്നിവിള, പൂങ്കോട്, കാഞ്ഞിരംകുളം, പയറ്റുവിള എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചു.
പാറശാല മേഖലയിൽ പരശുവയ്ക്കൽ, കാരോട്, വട്ടവിള, പനച്ചമൂട് എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചു.
തീരദേശത്ത് വലിയതുറ, ബീമാപള്ളി, പൂന്തുറ എന്നിവിടങ്ങളിലും പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, മാന്പള്ളി എന്നിവിടങ്ങളിലും വിഴിഞ്ഞത്തിനു സമീപം ചൊവ്വര, പുതിയതുറ, പൊഴിയൂർ എന്നിവിടങ്ങളിലും കൊച്ചുതുറ, കൊച്ചുതോപ്പ്, തുന്പ എന്നിവിടങ്ങളിലും ചിറയിൻകീഴ് ശാസ്തവട്ടത്തും കാട്ടാക്കട മേഖലയിൽ കാട്ടാക്കട, പുനലാൽ ആമച്ചൽ, വീരണകാവ്, മലയിൻകീഴ്, ഉൗരുട്ടന്പലം, വെള്ളനാട്, ചുള്ളിമാനൂർ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു.