വ​നി​താ​ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണ​ത്തി​നി​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണു
Sunday, August 9, 2020 11:58 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ നി​ര്‍​മി​ക്കു​ന്ന ക​ണ്ണാ​റം​കോ​ട്ടെ വ​നി​താ​ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍​ക്കൂ​ടി സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണു. തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ആ​ള​പാ​യ​മി​ല്ല.

ക​രു​പ്പൂ​ര് ക​ണ്ണാ​റം​കോ​ട് പു​ല​രി​യി​ല്‍ ബൈ​ജു​വി​ന്‍റെ വീ​ട്ടി​ന്‍റെ​യും മ​തി​ലി​ന്‍റെ​യും ഒ​രു​ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. വീ​ടി​നു​പി​ന്നി​ലെ ജ​ന​ലു​ക​ള്‍, വാ​തി​ല്‍, വ​ര്‍​ക്ക് ഏ​രി​യ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് താ​ഴ​ത്തെ മ​ണ്ണ് തോ​ണ്ടി​മാ​റ്റി​യ​താ​ണ് വീ​ടി​ന്‍റെ ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ഴാ​ന്‍ കാ​ര​ണ​മെ​ന്നു ആ​രോ​പ​ണ​മു​ണ്ട്.