റി​ക്ക​വ​റി വാ​ൻ ഇ​ടി​ച്ച് ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Saturday, August 8, 2020 11:37 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട റി​ക്ക​വ​റി​വാ​ൻ റോ​ഡ് വ​ശ​ത്തു നി​റു​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ച് ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വാ​ൻ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.
വ​ർ​ക്ക​ല ചെ​റു​ന്നി​യൂ​ർ പ​ണ​യി​ൽ വീ​ട്ടി​ൽ സു​ധീ​ഷ് (24) നെ ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ മ​നഃ​പൂ​ർ​വ ന​ര​ഹ​ത്യ​ക്കു പോ​ലീ​സ് കേ​സെ​ടു​ത്തു.​

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് വെ​ഞ്ഞാ​റ​മൂ​ട് വ​യ്യേ​റ്റ് വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്റ്റേ​റ്റ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ ജി​ല്ലാ ഓ​ഫീ​സ​റാ​യ കാ​രേ​റ്റ് കൈ​പ്പ​ള്ളി വീ​ട്ടി​ല്‍ വേ​ണു​ഗോ​പാ​ൽ (51) ആ​ണ് മ​രി​ച്ച​ത്.​കാ​റി​ൽ എ​ത്തി​യ വേ​ണു​ഗോ​പാ​ൽ സ​ഹപ്ര​വ​ർ​ത്ത​ക​നൊ​പ്പം റോ​ഡ് വ​ശ​ത്തു സം​സാ​രി​ച്ചു നി​ൽ​ക്ക​വേ നി​യ​ന്ത്ര​ണം വി​ട്ടു അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ റി​ക്ക​വ​റി വാ​ൻ കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ചശേ​ഷം സ​മീ​പ​ത്തെ ക​ട​യു​ടെ മു​ന്‍​വ​ശ​ത്തെ റൂ​ഫിം​ഗും ത​ക​ര്‍​ത്ത് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ ന​ട​ന്ന​യു​ട​നെ റി​ക്ക​വ​റി വാ​ൻ ഡ്രൈ​വ​ർ സു​ധീ​ഷ് ഒാ​ടി​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​ന് ആ​റ്റി​ങ്ങ​ൽ കെ ​എ​സ് ആ​ർ ടി ​ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു നി​ന്നു വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ വി​ജ​യ​രാ​ഘ​വ​ൻ, എ​സ് ഐ ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ​ക​ട​ത്തി​ൽ പെ​ട്ട റി​ക്ക​വ​റി വാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് നി​ര​ത്തി​ൽ ഓ​ടി​യി​രു​ന്ന​തെ​ന്നും ഡ്രൈ​വ​ർ സു​ധീ​ഷി​നു ലൈ​സ​ൻ​സ് ഇ​ല്ല എ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.