ആ​ശ​ങ്ക ഉ​യ​രു​ന്നു: ഇ​ന്ന​ലെ 458 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു
Saturday, August 8, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ശ​ങ്ക ഉ​യ​ർ​ത്തി ജി​ല്ല​യി​ലെ കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 485 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 468 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ൽ ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു.
കു​റ്റി​ച്ച​ലി​ലെ 10, 11, 12, 14 വാ​ർ​ഡു​ക​ളെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പ​ള്ളി​ക്ക​ലി​ലെ അ​ഞ്ച്, ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത്, 10, 13 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 777 പേ​ർ കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി.​ഇ​ന്ന​ലെ ജി​ല്ല​യി​ൽ പു​തു​താ​യി 1,604 പേ​രാ​ണ് രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്.
1,339 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 15,282 പേ​ർ വീ​ടു​ക​ളി​ലും 705 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 529 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 302 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.
ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ 3,068 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്.
ഇ​ന്ന​ലെ 616 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​യ്ക്കു​ക​യും 430 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു. ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 372 കാ​ളു​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 36 പേ​ർ ഇ​ന്ന് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു.