ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക് കോ​വി​ഡ്
Saturday, August 8, 2020 11:37 PM IST
കാ​ട്ടാ​ക്ക​ട: വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥീ​ക​രി​ച്ചു.
ഇ​തേ തു​ട​ർ​ന്ന് മ​ല​യം ജം​ഗ്ഷ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വീ​ട്ട​മ്മ (52) , ഇ​വ​രു​ടെ മ​ക​ൻ(30), മ​രു​മ​ക​ൾ (28) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം , കു​ടും​ബ​ത്തി​ലെ കു​ട്ടി അ​ട​ക്കം മ​റ്റു ര​ണ്ടു പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ ഇ​തു​വ​രെ 13 പേ​ർ​ക്ക് രോ​ഗം സ്ഥീ​ക​രി​ച്ചു.