മ​ണ്ണു​മാ​ന്തി​ക്ക് മു​ക​ളിൽ മ​രം വീ​ണു
Thursday, August 6, 2020 11:47 PM IST
കാ​ട്ടാ​ക്ക​ട: വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ കാ​ട്ടാ​ക്ക​ട​യി​ൽ വ്യാ​പ​ക നാ​ശം.​മ​രം​വീ​ണ് ക​രി​യം​കോ​ട് ര​ഞ്ചു​വി​ന്‍റെ വീ​ട് ത​ക​ർ​ന്നു.​കൊ​ല്ലോ​ട് പ​ന​വി​ളാ​ക​ത്തു ആ​ർ അ​പ്പു​ക്കു​ട്ട​ൻ നാ​യ​രു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ അ​ടു​ക്ക​ള ത​ക​ർ​ന്നു.​വി​ള​പ്പി​ൽ​ശാ​ല ക്ഷേ​ത്രം ജം​ഗ്ഷ​നി​ൽ നി​റു​ത്തി​യി​ട്ടി​രു​ന്ന മ​ണ്ണു​മാ​ന്തി​ക്ക് മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ വൃ​ക്ഷം പ​തി​ച്ചു നാ​ശം​മു​ണ്ടാ​യി. കു​മാ​ർ ഷാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള വാ​ഹ​ന​മാ​ണ്. കാ​ട്ടാ​ക്ക​ട അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി മ​രം മു​റി​ച്ചു നീ​ക്കി.​കു​റ്റി​ച്ച​ലി​ൽ കു​റ്റി​ച്ച​ലി​ൽ അ​ഞ്ചു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.