ല​ക്ഷം​വീ​ട് ന​വീ​ക​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു
Thursday, August 6, 2020 11:47 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യ​ങ്കോ​ട് ല​ക്ഷം​വീ​ട് ന​വീ​ക​ര​ണ​ത്തി​ന് 42 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട്ജ​യ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷും അ​റി​യി​ച്ചു. മ​ണി​യ​ങ്കോ​ട് ല​ക്ഷം വീ​ട്ടി​ലെ 21 വീ​ടു​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഗ്രാ​മ ബ്ലോ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ സം​യു​ക്ത​മാ​യി 42 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത് .
ഈ ​പ​ദ്ധ​തി പ്ര​കാ​രം ഗു​ണ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ടാ​ണ് വീ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത് .വീ​ട് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് ഒ​രു വീ​ടി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
ആ​നാ​ട് വി​ഇ​ഒ ഫ​സ്റ്റ് ആ​ണ് നി​ർ​വ​ഹ​ണ​ഉ​ദ്യോ​ഗ​സ്ഥ​ൻ. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​എ​സ്ജി​ഡി​എ ഇ​യു​ടെ മെ​ഷ​ർ​മെ​ന്‍റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി ഫ​ണ്ട് വി​ത​ര​ണം​ന​ട​ത്തു​ന്ന​ത്.​സെ​പ്റ്റം​ബ​ർ ആ​ദ്യം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും നേ​ര​ത്തെ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്ന വേ​ട്ടം പ​ള്ളി ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ടു​ത്താ​ഴ്ച ത​ന്നെ ആ​ദ്യ​ഘ​ട്ട പ​ണം ന​ൽ​കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട്സു​രേ​ഷും അ​റി​യി​ച്ചു.