സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം
Thursday, August 6, 2020 11:47 PM IST
തിരുവനന്തപുരം: മാ​ര്‍​ജി​ന്‍​ഫ്രീ ഉ​ള്‍​പ്പെ​ടെ​യു​ള​ള ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ 100 ച​തു​ര​ശ്ര അ​ടി​ക്ക് ആ​റ് പേ​ര്‍ എ​ന്ന നി​ല​യി​ല്‍​മാ​ത്ര​മേ ഉ​പയോ​ക്താ​ക്ക​ളെ പ്ര​വേ​ശി​പ്പി​ക്കൂ. വ​ള​രെ അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്കാ​വൂ. കൂ​ടാ​തെ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കാ​ത്തു​നി​ല്‍​ക്കാ​ന്‍ വേ​ണ്ടി ക​ട​ക​ള്‍​ക്കു മു​ന്നി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വൃ​ത്തം വ​ര​യ്ക്കണം.
ഉ​പ​യോക്താ​ക്ക​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​നാ​കാ​ത്ത ചെ​റി​യ ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ വൃ​ത്തം വ​ര​ച്ച് കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ല​ത്തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​രി നി​ര്‍​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത്വം ക​ട ഉ​ട​മ​ക​ള്‍​ക്കാ​യി​രി​ക്കുമെന്ന് അധികൃതർ പറഞ്ഞു. സാ​മൂ​ഹി​ക അ​ക​ലം ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​വൃ​ത്തി​ക​ളും ബാ​ങ്കു​ക​ള്‍ മു​ത​ലാ​യ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെന്നും അ​വ​യ്ക്ക് മു​ന്നി​ല്‍ കൂ​ട്ടം കൂ​ടി നി​ല്‍​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണമെന്ന് പോലീസ് പറഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദോശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള​ളു​ന്ന പോ​സ്റ്റ​റു​ക​ള്‍ ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ പ​തി​ക്കാ​ന്‍ നേ​ര​ത്തേ നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​ല സ്ഥ​ല​ത്തും ഇ​ത് പാ​ലി​ച്ച​താ​യി കാ​ണു​ന്നി​ല്ല. പോ​സ്റ്റ​ര്‍ പ​തി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ം.