അ​ഞ്ചു​തെ​ങ്ങി​ൽ 108 പേ​ർ​ക്കു കോ​വി​ഡ്
Thursday, August 6, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ൽ 440 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യ​പ്പോ​ൾ അ​തി​ൽ 108 പേ​ർ​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ക്ക​ല ഐ​എം​എ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ചു​തെ​ങ്ങി​ൽ ആ​റു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് 106 പേ​ർ​ക്ക് കൂ​ടി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ 56 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ അ​ഞ്ചു​തെ​ങ്ങി​ലു​ള്ള ര​ണ്ടു പേ​ർ​ക്കു കൂ​ടി രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം അ​ഞ്ചു​തെ​ങ്ങി​ൽ ഇ​ന്ന​ലെ 57 പേ​ർ രോ​ഗ​മു​ക്ത​രാ​യി. അ​ഞ്ചു​തെ​ങ്ങി​ലു​ള്ള 20 പേ​രും, ക​ട​യ്ക്കാ​വൂ​രി​ലെ മൂ​ന്നു​പേ​രും ചി​റ​യി​ൻ​കീ​ഴി​ലെ 34 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. വ​ക്ക​ത്തു കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 36 പേ​രും അ​ക​ത്തു​മു​റി എ​സ്ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് 21 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്.