തോരാമഴയിൽ തീരാദുരിതം
Thursday, August 6, 2020 11:45 PM IST
കാറ്റിൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര
വൈ​ദ്യു​തി ലൈ​നി​ൽ പ​തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നൊ​പ്പം ഇ​ന്ന​ലെ രാ​വി​ലെ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ​പെ​ട്ട് പ​ല​യി​ട​ത്തും മ​രം​വീ​ണു. നെ​ടു​മ​ങ്ങാ​ട് ഉ​ഴ​മ​ല​ക്ക​ലി​ൽ മ​രം​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ന​ഗ​ര​ത്തി​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മി​ല്ല. ആ​റ്റി​ങ്ങ​ൽ, നെ​ടു​മ​ങ്ങാ​ട്് ഭാ​ഗ​ങ്ങ​ളി​ലാ​ണ് വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.​അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ ഷ​ട്ട​ർ ഇ​ന്ന​ലെ 50 സെ​ന്‍റീ​മീ​റ്റ​ർ​കൂ​ടി ഉ​യ​ർ​ത്തി.

ആ​റ്റി​ങ്ങ​ൽ: ഇ​ന്ന​ലെ രാ​വി​ലെ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ആ​റ്റി​ങ്ങ​ലി​ൽ വ്യാ​പ​ക​നാ​ശം. ദേ​വ​സ്വം​വി​ള കോ​ള​നി​യി​ലെ ഭാ​ര​തി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഇ​ള​കി​മാ​റി വൈ​ദ്യു​തി ലൈ​നി​ൽ പ​തി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് പ​രി​സ​ര​ത്ത് ആ​ളു​ക​ളി​ല്ലാ​യി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പും, ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​വ​ന​വ​ഞ്ചേ​രി രാ​ജു​വും സ്ഥ​ല​ത്തെ​ത്തി.

അ​വി​വാ​ഹി​ത​യാ​യ ഭാ​ര​തി ന​ഗ​ര​സ​ഭ​യു​ടെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​വാ​ണ്. പു​തി​യ വീ​ടി​നാ​യു​ള്ള അ​വ​സാ​ന ഘ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വാ​നി​ക്കെ​യാ​ണ് പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ നി​ല​വി​ലെ വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് ക​ത്ത് ന​ൽ​കി.

താ​ത്കാ​ലി​ക​മാ​യി മേ​ൽ​ക്കൂ​ര നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വാ​ർ​ഡ് ദു​ര​ന്ത നി​വാ​ര​ണ ക​മ്മി​റ്റി​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.​കൗ​ൺ​സി​ല​ർ​മാ​രാ​യ ഗീ​താ​കു​മാ​രി, ടി.​ആ​ർ. കോ​മ​ള​കു​മാ​രി, ആ​ർ.​എ​സ്. അ​നൂ​പ്, സ​ജി ക​ല്ലിം​ഗ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​റ്റി​ങ്ങ​ൽ ഡ​യ​റ്റ് സ്കൂ​ളി​ൽ മു​ൻ​വ​ശ​ത്തു നി​ന്നി​രു​ന്ന വ​ലി​യ കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണു.