വാഹനാപകടത്തിൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു
Thursday, August 6, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: സു​പ്ര​ഭാ​തം തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ശ്രീ​ക​ണ്ഠേ​ശ്വ​രം ഭ​ജ​ന​മ​ഠ​ത്തി​ല്‍ ശ്രീ​കു​മാ​ര്‍ നാ​യ​രു​ടെ​യും ര​ത്ന​മ്മ​യു​ടെ​യും മ​ക​ന്‍
എ​സ്. ശ്രീ​കാ​ന്ത് (32) നി​ര്യാ​ത​നാ​യി. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജൂ​ലൈ 31 രാ​ത്രി പ​തി​നൊ​ന്നോ​ടെ പ​ള്ളി​മു​ക്ക് കു​മാ​ര​പു​രം റോ​ഡി​ല്‍ ആ​യി​രു​ന്നു അ​പ​ക​ടം. സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും നെ​ഞ്ചി​നും ഗു​രു​ത​ര പരിക്കേറ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ശ്രീ​കാ​ന്ത് ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ സ്ഥി​തി വ​ഷ​ളാ​യി മ​ര​ണം സം​ഭ​വി​ച്ചു.

നാ​ലു വ​ര്‍​ഷ​മാ​യി സു​പ്ര​ഭാ​ത​ത്തി​ല്‍ ഫോ​ട്ടോ ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. നേ​ര​ത്തേ മം​ഗ​ള​ത്തി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 2014ല്‍ ​തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ല്‍ നി​ന്നാ​ണ് ഫോ​ട്ടോ ജേ​ണ​ലി​സം കോ​ഴ്സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.​ഭാ​ര്യ: ര​മ്യ (വ​ര്‍​ക്ക​ല ന​ഗ​ര​സ​ഭ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി), മ​ക​ന്‍ : അ​ങ്കി​ത്. സ​ഹോ​ദ​രി: ശ്രീ​കു​മാ​രി. ശ്രീ​കാ​ന്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.