ചാ​ലക്ക​മ്പോ​ളം തു​റ​ക്കും
Wednesday, August 5, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ദീ​ർ​ഘ​നാ​ള​ത്തെ അ​ട​ച്ചി​ട​ലി​നു​ശേ​ഷം ചാ​ല ക​മ്പോ​ളം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ധാ​ര​ണ​യാ​യി. ക​ഴി​ഞ്ഞ മൂ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബ​ല​റാം കു​മാ​ർ ഉ​പാ​ദ്ധാ​യ എ​ന്നി​വ​ർ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. എ​സ്. മ​നോ​ജ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്യ​ശാ​ല സു​രേ​ഷ് തു​ട​ങ്ങി​യ സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി ചാ​ല തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഘ​ട​നാ നേ​താ​ക്ക​ൾ മു​ന്നോ​ട്ടു വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും ചാ​ല​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ൾ പ​ഠി​ച്ചും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​വാ​ൻ ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​ൻ​പ്ര​കാ​രം ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​ർ.പ്ര​താ​പ​ൻ നാ​യ​ർ ഇ​ന്ന​ലെ വി​ളി​ച്ചു ചേ​ർ​ത്ത വ്യാ​പാ​ര സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ധാ​ര​ണ ആ​യ​ത്. രാ​ത്രി 11 മു​ത​ൽ രാ​വി​ലെ 11വ​രെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, കൊ​ത്തു​വാ​ൾ തെ​രു​വ്, സ​ഭാ​വ​തി കോ​വി​ൽ തെ​രു​വ് എ​ന്നി​വ​ട​ങ്ങ​ളി​ലെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും ചാ​ല മേ​ഖ​ല​യി​ലെ മ​റ്റു ക​ട​ക​ൾ​ക്ക് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ ഒ​ന്നി​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. പൂ​ക്ക​ട​ക​ൾ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രേ​യും പ്ര​വ​ർ​ത്തി​ക്കും. .യോ​ഗ തീ​രു​മാ​നം റി​പ്പോ​ർ​ട്ടാ​യി ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സ​മ​ർ​പ്പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ക്കു​ന്ന മു​റ​യ്ക്ക് ഫോ​ർ​ട്ട് പോ​ലീ​സ് രേ​ഖാ​മൂ​ലം ന​ൽ​കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ക​ട​ക​ൾ തു​റ​ക്കാ​മെ​ന്നും ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്യ​ശാ​ല സു​രേ​ഷ്, വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. ക​ണ്ണ​ദാ​സ​ൻ, ജി. ​മോ​ഹ​ന​ൻ ത​മ്പി, കെ. ​ചി​ദം​ബ​രം, കാ​ല​ടി അ​ജി, മ​ര​ക്ക​ട സ​ലീം, വി. ​ശി​വ​ദാ​സ്, റ​ഫീ​ഖ്, ഫ്ല​വ​റി​സ്റ്റ്അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റിശ​ശി​ധ​ര​ൻ നാ​യ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നേ​താ​ക്ക​ളാ​യ ആ​ദ​ർ​ശ് ച​ന്ദ്ര​ൻ, സു​രേ​ന്ദ്ര​ൻഎന്നിവർ പ​ങ്കെ​ടു​ത്തു.