കു​ന്ന​ത്തു​കാ​ലി​ൽ ജ​ന​ത്തി​ര​ക്ക്: ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
Wednesday, August 5, 2020 11:32 PM IST
വെ​ള്ള​റ​ട: സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​നു​ദി​നം വ​ര്‍​ധി​ക്കു​ന്നു​ത് വ​ന്‍ ആ​ശ​ങ്ക​ക്ക് ഇ​ട​യാ​ക്കു​ന്നു.​

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി​ത്ത​ന്നെ തു​ട​രു​ന്ന കു​ന്ന​ത്തു​കാ​ലി​ല്‍ നി​ബ​ന്ധ​ന​ക​ളോ​ടെ പ​ച്ച​ക്ക​റി പ​ല​വ്യ​ജ്ഞ​ന ക​ട​ക​ള്‍ 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കു​ണ്ട്.​എ​ന്നാ​ല്‍ കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മ​റ്റു വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണി​പ്പോ​ള്‍. യാ​തൊ​രു മു​ന്‍​ക​രു​ത​ലു​മി​ല്ലാ​തെ നി​ര​വ​ധി​പേ​ര്‍ ഈ ​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്നു പോ​കു​ന്നു.​ന​ഗ്ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​മാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.​കു​ന്ന​ത്തു​കാ​ല്‍,കാ​ര​ക്കോ​ണം,ചെ​റി​യ​കൊ​ല്ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ വ​ന്‍​ജ​ന​ക്കൂ​ട്ട​മാ​ണ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ വ​ന്നു​പോ​കു​ന്ന​ത്.അ​ക്ഷ​യ​സെ​ന്‍റ​റു​ക​ളി​ല്‍ വ​ന്‍ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​രും പ്ല​സ് വ​ണ്‍ അ​ഡ്മി​ഷ​നു​വേ​ണ്ടി ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ അ​പേ​ക്ഷി​ക്കു​ന്ന​വ​രും ആ​യ​തി​ലേ​ക്ക് വി​വി​ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കാ​യി ര​ജി​സ​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ലേ​ക്കു​മാ​ണ് നൂ​റു​ക​ണ​ക്കി​നു പേ​ര്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്ന് തി​ക്കി തി​ര​ക്കു​ന്ന​ത്.