ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് ആം​ബു​ല​ൻ​സ് ടീം ​യോ​ഗം ചേ​ർ​ന്നു
Wednesday, August 5, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് ആം​ബു​ല​ൻ​സ് ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​വ​ജ്യോ​ത് ഖോ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു. ജ​ന​ങ്ങ​ളെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന​ന്‍റ​റു​ക​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വാ​ഹ​ന​സൗ​ക​ര്യം ജി​ല്ല​യി​ൽ സ​ജ്ജ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. മു​ൻ​ക​രു​ത​ലാ​യി ഓ​രോ താ​ലൂ​ക്കി​നും അ​ഞ്ച് ആം​ബു​ല​ൻ​സു​ക​ൾ അ​ധി​ക​മാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​ഘ​ട്ട​മു​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഇ​തി​നാ​യി സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി.​യോ​ഗ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നു എ​സ്. നാ​യ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​എ​സ്. ഷി​നു, ഡി​പി​എം ഡോ. ​പി.​വി. അ​രു​ൺ, തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി. ​മ​നോ​ജ് കു​മാ​ർ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​കെ. ന​ജീ​ബ്, വി.​വി. വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.