ആ​റ്റി​ങ്ങ​ൽ ദേ​ശീ​യ​പാ​താ വികസനം: റോഡ് കുഴിക്കുന്നതിനെതിരെ മന്ത്രി ജി.സുധാകരൻ
Wednesday, August 5, 2020 11:30 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ് കു​ഴി​ക്കു​ന്ന​തി​നും ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു​വി​ട്ട് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​വു​മാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്.
ആ​റ്റി​ങ്ങ​ലി​ൽ പൂ​വ​ന്പാ​റ മു​ത​ൽ മൂ​ന്ന് മു​ക്ക് വ​രെ​യു​ള്ള ഭാ​ഗം നാ​ലു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​വ​ന്പാ​റ മു​ത​ൽ ക​ച്ചേ​രി ന​ട വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഓ​ട​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഈ ​ഭാ​ഗ​ത്തെ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ, ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ എ​ന്നി​വ മാ​റ്റി സ്ഥാ​പി​ച്ചു. റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ ടാ​റിം​ഗ് മാ​റ്റി വൈ​റ്റ് മി​ക്സ് മെ​ക്കാ​ർ​ഡം ഫി​ൽ ചെ​യ്തു വ​രു​ക​യാ​ണ്.
ഇ​ന്ത്യ​ൻ റോ​ഡ് കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ച്ച ബി.​എം. ആ​ന്‍റ് ബി.​സി. മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് നി​ർ​മാ​ണം. ഇ​ത​നു​സ​രി​ച്ച് 51 സെ​ന്‍റീ​മീ​റ്റ​ർ റോ​ഡി​ന് ഉ​യ​രം കൂ​ടും. ഇ​ത്ര​യും റോ​ഡ് കു​ഴി​ച്ച ശേ​ഷ​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​തി​നാ​യി റോ​ഡ് ഗ​താ​ഗ​തം വ​ഴി​തി​രി​ച്ച് വി​ട്ട​തി​നെ​തി​രേ മ​ന്ത്രി രം​ഗ​ത്തെ​ത്തി. റോ​ഡ് കു​ഴി​ക്കു​ന്ന കാ​ര്യ​വും വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ച് വി​ടു​ന്ന കാ​ര്യ​വും സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ കു​ഴി​ച്ച ഭാ​ഗം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത ശേ​ഷം മാ​ത്രം ബാ​ക്കി ഭാ​ഗ​ത്തെ ജോ​ലി​ക​ൾ ചെ​യ്യു​വാ​നാ​ണ് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​നി​ർ​ദ്ദേ​ശ​ത്തോ​ടെ നി​ല​വി​ൽ കു​ഴി​ച്ച ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി​യാ​ൽ തു​ട​ർ ജോ​ലി ചെ​യ്യ​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​നം വ​ര​ണം. ഇ​തോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
ഇ​ത്ത​ര​ത്ത​ൽ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യി​ൽ നി​ന്നു​ണ്ട ായ ​ഒ​രു നി​ർ​ദ്ദേ​ശ​മാ​ണ് നേ​ര​ത്തെ കേ​ര​ള​ത്തി​ലെ എ​ല്ലാ ദേ​ശീ​യ​പാ​ത​ക​ളു​ടെ​യും ജോ​ലി​ക​ൾ മ​ര​വി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. സ​മാ​ന അ​വ​സ്ഥ​യി​ലേ​ക്ക് ആ​റ്റി​ങ്ങ​ൽ റോ​ഡ് വി​ക​സ​ന​വും എ​ത്തി​ച്ചേ​രു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നാ​ണ് ആ​ക്ഷേ​പം. ദേ​ശീ​യ​പാ​ത നാ​ലു​വ​രി​പ്പാ​ത നി​ർ​മ്മാ​ണം വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ​യും അ​തി​ന​നു​സ​രി​ച്ചു​ള്ള നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം അ​തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ഈ ​രീ​തി​യി​ൽ കു​ഴി​ച്ചെ​ടു​ത്ത് ചേ​യ്യേ​ണ്ട തി​ല്ല എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
എ​ന്നാ​ൽ ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​യി​ൽ ആ​റ്റി​ങ്ങ​ൽ ന​ഗ​രം വ​രി​ല്ല. ന​ഗ​ര​ത്തി​ന് പു​റ​ത്ത് കൂ​ടി​യാ​ണ് ആ​റു​വ​രി​പ്പാ​ത ക​ട​ന്ന് പോ​വു​ക. മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​താ​ണ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ശ​യം.
നി​ല​വി​ലെ ഒ​ന്നാം ഘ​ട്ട നി​ർമാ​ണ പ്ര​വ​ർ​ത്ത​നം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഒാഗ​സ്റ്റ് പ​തി​ന​ഞ്ചി​ന് പൂ​ർ​ത്തി​യാ​കു​ന്ന രീ​തി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ച​താ​യു​ള്ള പ്ര​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ​ന്ന് അ​ഡ്വ.​ബി.​സ​ത്യ​ൻ എം.​എ​ൽ.​എ. പ​റ​ഞ്ഞു. പ്ര​ച​ര​ണം ന​ട​ക്കു​ന്പോ​ഴും ജോ​ലി​ക​ൾ സ​ജീ​വ​മാ​യി തു​ട​രു​ന്നു​ണ്ട് ആ​റ്റി​ങ്ങ​ലി​ലെ എ​ല്ലാ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ട്ടി​മ​റി​ക്കു​വാ​ൻ കു​ബു​ദ്ധി​ക​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ടെ ന്നും ​അ​ത്ത​രം ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് നി​ല​വി​ലെ വ്യാ​ജ പ്ര​ച​ര​ണ​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് പ​റ​ഞ്ഞു. അ​ട്ടി​മ​റി​ക​ളെ അ​തി​ജീ​വി​ച്ച് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന ഘ​ട്ട​ത്തി​ൽ ഇ​ല്ലാ​ത്ത ഉ​ത്ത​ര​വ് ഉ​ള്ള​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. ടെ​ണ്ട ർ ​ചെ​യ്തി​ട്ടി​ല്ല, വ​ർ​ക്ക് ഓ​ർ​ഡ​ർ ഇ​ല്ല തു​ട​ങ്ങി​യ പ്ര​ച​ര​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട ്. ടെ​ണ്ട റും ​വ​ർ​ക്ക് ഓ​ർ​ഡ​റും ന​ൽ​കാ​തെ എ​ങ്ങ​നെ​യാ​ണ് തു​ക ന​ൽ​കു​വാ​നാ​കു​ക. സാ​മാ​ന്യ​ബോ​ധ്യ​മു​ള്ള​വ​ർ പ​റ​യാ​ത്ത പ്ര​ച​ര​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.