വ്ളാ​ത്താ​ങ്ക​ര മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്കം
Wednesday, August 5, 2020 11:30 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മ​രി​യ​ന്‍ തീ​ര്‍​ഥാ​ന​ട കേ​ന്ദ്ര​മാ​യ വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ന് വൈ​കു​ന്നേ​രം 6.15 ന് ​ഇ​ട​വ​ക വി​കാ​രി മോ​ണ്‍. വി.​പി. ജോ​സ് കൊ​ടി​യേ​റ്റും.
പ്ര​രം​ഭ ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​ന​മാ​യ 15 ന് ​രാ​വി​ലെ എ​ട്ടിന് ​നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ ആ​ഘോ​ഷ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് തി​രു​നാ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​കാ​രി മോ​ണ്‍. വി.​പി. ജോ​സ് അ​റി​യി​ച്ചു. തീ​ര്‍​ഥാ​ട​ക​ര്‍​ക്കും ഇ​ട​വ​ക വി​ശാ​സി​ക​ള്‍​ക്കും വീടു​ക​ളി​ല്‍ ഇ​രു​ന്ന് ദി​വ്യ​ബ​ലി​യും തി​രു​ക്ക​ര്‍​മ​ങ്ങ​ളും ഓ​ണ്‍​ലൈ​നി​ല്‍ കാ​ണു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദേ​വാ​ല​യ​ത്തി​ലേ​ക്ക് ഒ​രു സ​മ​യം 10 പേ​ർ​ക്ക് മാ​ത്ര​മെ പ്ര​വേ​ശ​ന​മു​ള്ളൂ .