സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, August 5, 2020 11:28 PM IST
വി​തു​ര: വ​നി​താ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണം മോ​ഷ്ടി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. ഉ​ഴ​മ​ല​യ്ക്ക​ൽ വാ​ലൂ​ക്കോ​ണം സു​ഭ​ദ്രാ ഭ​വ​നി​ൽ രാ​ജേ​ഷ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യി തി​രി​കെ​വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​യു​മാ​യി ഫോ​ൺ വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പ​ണം വാ​ങ്ങി​യി​രു​ന്നു.
വാ​ഹ​നം വാ​ങ്ങാ​ൻ പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ലെ സ്വ​ർ​ണ​ത്തി​ന്‍റെ വി​വ​രം ഗൃ​ഹ​നാ​ഥ​ൻ പ്ര​തി​യെ അ​റി​യി​ച്ച​ത്.
തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പോ​യ ദി​വ​സം വി​വ​ര​മ​റി​യി​ക്കു​ക​യും പ്ര​തി സ്ഥ​ല​ത്തെ​ത്തി മോ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു. വി​തു​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ് ശ്രീ​ജി​ത്ത്, എ​സ്ഐ എ​സ്.​എ​ൽ. സു​ധീ​ഷ്, സി​പി​ഒ​മാ​രാ​യ നി​തി​ൻ, ശ​ര​ത്ത്, ഷി​ജു റോ​ബ​ർ​ട്ട് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.