മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, August 5, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ പ്ര​ഥ​മ എ​ൻ​എ​സ്എ​സ് മാ​ഗ​സി​ൻ വേ​ഗ​പ്പൂ​ട്ട് 2020 പ്ര​കാ​ശ​നം ചെ​യ്തു.​ന​വ​മാ​ധ്യ​മ സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഈ ​ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ ക​ഴി​ഞ്ഞ ഒ​ന്നി​ന് ഓ​ൺ​ലൈ​ൻ ആ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പ്ര​കാ​ശ​നം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​യി വ​ർ​ഗീ​സ്, കൊ​ല്ലം പ​ത്ത​നം​തി​ട്ട റീ​ജി​ണ​ൽ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എ​ച്ച്.​ഷെ​റോ​സ് , സ്റ്റാ​ഫ് എ​ഡി​റ്റ​ർ എ​സ്.​ആ​ർ .ര​മ്യ , സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഖാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം പ​ത്ത​നം​തി​ട്ട മേ​ഖ​ല​യി​ൽ ഉ​ള്ള വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ എ​ൻ എ​സ് എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​
ലോ​ക്ക് ഡൗ​ണി​ൽ ഒ​റ്റ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​സാ​ഹി​ത്യ​പ​ര​മാ​യ ക​ഴി​വു​ക​ളെ സൃ​ഷ്ടി​പ​ര​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​ൺ​ലൈ​നാ​യി ഇം​ഗ്ലീ​ഷ് , മ​ല​യാ​ളം ക​വി​താ​ര​ച​ന , ക​ഥാ​ര​ച​ന ,ഫോ​ട്ടോ​ഗ്രാ​ഫി പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ജ​യി​ക​ളാ​യ വോ​ള​ന്‍റി​യ​ർ​മാ​രു​ടെ മി​ക​ച്ച ക​ലാ സൃ​ഷ്ടി​ക​ളെ ഉ​ൾ​പെ​ടു​ത്തി​യാ​ണ് മാ​ഗ​സി​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​കേ​ഷ് എം​എ​ൽ​എ, ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, സി​നി​മ സം​വി​ധാ​യ​ക​ൻ എം.​ബി. പ​ത്മ​കു​മാ​ർ ,എ​ഴു​ത്തു​കാ​ര​ൻ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ൻ​എ​സ്എ​സ് ഫേ​സ് ബു​ക്ക് പേ​ജ് വ​ഴി പ​ങ്കെ​ടു​ത്തു.