ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ള്ള്ഷാ​പ്പ്: പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്
Wednesday, August 5, 2020 11:28 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വ​യ്യേ​റ്റ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ള്ള് ഷാ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്.
കോ​ൺ​ഗ്ര​സ് വെ​ഞ്ഞാ​റ​മൂ​ട് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ്യേ​റ്റ് ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ ധ​ർ​ണ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബി​നു എ​സ്. നാ​യ​ർ , എം.​എ​സ്. ഷാ​ജി, എം.​മ​ണി​യ​ൻ​പി​ള്ള , ബാ​ബു മാ​ണി​ക്ക​മം​ഗ​ലം, മ​ഹേ​ഷ് ചേ​രി​യി​ൽ , നൗ​ഷാ​ദ്, ശാ​ന്ത​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം , ശ്രീ ​ഭൂ​ത​ത്താ​ൻ ന​ട, ഗോ​സ്പ​ൽ ലൂ​ഥ​റ​ൻ ച​ർ​ച്ച്, ശ്രീ ​മം​ഗ​ല​ത്ത് കോ​ണ​ത്ത് മാ​ട​ൻ ത​മ്പു​രാ​ൻ ന​ട, തു​ട​ങ്ങി​യ ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പ​ത്താ​ണ് ക​ള്ള് ഷാ​പ്പി​നാ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്തു വി​ല കൊ​ടു​ത്തും ഷാ​പ്പ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും ശ​ക്ത​മാ​യ സ​മ​രം തു​ട​രു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ക്കാ​ൻ യോ​ഗം വാ​ർ​ഡ് മെ​മ്പ​ർ ബി​നു എ​സ്.​നാ​യ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.