കു​ള​ത്തു​മ്മ​ൽ ഹൈ​സ്കൂ​ൾ ഹൈ​ടെ​ക്ക് ആ​കു​ന്നു
Wednesday, August 5, 2020 11:28 PM IST
കാ​ട്ടാ​ക്ക​ട : കു​ള​ത്തു​മ്മ​ൽ ഹൈ​സ്കൂ​ൾ ഹൈ​ടെ​ക്ക് ആ​കു​ന്നു. 6.6കോ​ടി രൂ​പ​മു​ട​ക്കി​യു​ള്ള നാ​ലു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.

11 ക്ലാ​സ്‌ റൂം, ​അ​ഞ്ച് ലാ​ബ്, പ്രി​ൻ​സി​പ്പ​ൽ റൂം, ​ഓ​ഫീ​സ് റൂം, ​സ്റ്റാ​ഫ് റൂം, ​എ​ല്ലാ നി​ല​യി​ലും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും അം​ഗ​പ​രി​മി​ത​ർ​ക്കും പ്ര​ത്യേ​ക ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കും.

പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ത​യാ​റാ​ക്കി​യ ആ​ർ​കി​ടെ​ക്ച​ർ ഡ്രോ​യിം​ഗും സ്ട്ര​ക്ച്ച​റ​ൽ ഡി​സൈ​നും പ്ര​കാ​രം ഇ​ല​ക്ട്രി​ക്ക​ൽ​പ്ര​വ​ർ​ത്തി ഉ​ൾ​പ്പ​ടെ​യാ​ണ് 6.6 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ത്.​

ഇ​തി​ന് പു​റ​മേ സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് കി​ഫ്ബി വ​ഴി ഒ​രു കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ലാ​ബ് സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​രു കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​ക​ൾ​ക്കു​ള്ള അ​നു​മ​തി​യും ല​ഭ്യ​മാ​ക്കി.