കോവിഡ്19: അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Monday, August 3, 2020 11:38 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കി​ളി​മാ​നൂ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബി.​സ​ത്യ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഴ​യ​കു​ന്നു​മ്മേ​ൽ, ക​ര​വാ​രം, പു​ളി​മാ​ത്ത്, ന​ഗ​രൂ​ർ, കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ബി.​സ​ത്യ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.​ഇ​തി​നാ​വ​ശ്യ​മാ​യ ആ​ന്‍റി​ജ​ൻ കി​റ്റു​ക​ളും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും ല​ഭ്യ​മാ​ക്കും.​
പ​രി​ശോ​ധ​ന വാ​ഹ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ര​മീ​ക​രി​ക്കും.​കേ​ശ​വ​പു​രം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ പ​രി​ശോ​ധ​ന പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ക്ട​റു​ടെ​യും ഇ​ത​ര ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​പ​യോ​ഗി​ക്കും. ഇ​വ​ർ​ക്കൊ​പ്പം മ​റ്റ് കു​ടും​ബാ​രോ​ഗ്യ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രെ​യും, ഇ​ത​ര ജീ​വ​ന​ക്കാ​രെ​യും പ​രി​ശീ​ലി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കും. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
പ​ഴ​യ​കു​ന്നു​മ്മേ​ലി​ൽ സ​ർ​വ​ക​ക്ഷി യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്രം ഇ​ന്ന് മു​ത​ൽ നി​ശ്ചി​ത സ​മ​യം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ബ​ഫ​ർ സോ​ണു​ക​ളി​ൽ നി​യ​മാ​നു​സൃ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.​വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കി ഇ​രു​പ​ത്തി ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഷൈ​ജു ദേ​വ് , വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​ഭാ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ര​ഘു, പി.​ലാ​ലി, ബി. ​വി​ഷ്ണു, രാ​ജ​ല​ക്ഷ്മി അ​മ്മാ​ൾ, ഐ.​എ​സ്. ദീ​പ ,ത​ഹ​സി​ൽ​ദാ​ർ മ​നോ​ജ്, ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​രാ​മ​കൃ​ഷ്ണ ബാ​ബു, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.