ന​ട​ൻ അ​നി​ൽ മു​ര​ളി​യു​ടെ സം​സ്കാ​രം ന​ട​ത്തി
Saturday, August 1, 2020 2:05 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര താ​രം അ​നി​ൽ മു​ര​ളി​യു​ടെ സം​സ്കാ​രം ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തു മ​ണി​ക്കു തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ത്തി. പൂ​ജ​പ്പു​ര​യി​ലു​ള്ള വ​സ​തി​യാ​യ പ​ഞ്ച​മി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക ശ​രീ​ര​ത്തി​ൽ വ​ള​രെ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​പ​ചാ​ര​ങ്ങ​ൾ അ​ർ​പ്പി​ച്ചു. മ​ക​ൻ ആ​ദി​ത്യ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ചെ​യ്ത​ത്.