കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ
Saturday, August 1, 2020 2:05 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ ത്തി. ​കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ണ്ടെ ന്ന ​സം​ശ​യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പ​ള്ളി​ത്തു​റ സ്വ​ദേ​ശി ജോ​യ്(47) യെ ​ആ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ന് ​ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ മ​രു​ന്നു ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച മു​ത​ൽ ഇ​യാ​ൾ വാ​തി​ൽ അ​ട​ച്ച് ഇ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​ൽ അ​സ്വ​സ്ഥ​നാ​യി​രു​ന്ന ജോ​യ് ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ഡി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഭ​ക്ഷ​ണ​വും ക​ഴി​ച്ചി​ല്ലെ​ന്നും മ​ണി​ക്കൂ​റു​ക​ളോ​ളം മു​റി​യി​ട​ച്ചി​രി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നും ജീ​വ​ന​ക്കാ​ർ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കും. പ​ള്ളി​ത്തു​റ​യി​ലെ ആ​രോ​ഗ്യ സ​ബ്സെ​ന്‍റ​ർ വ​ഴി ക​ഴി​ഞ്ഞ 27 നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ ആ​ളാ​ണ് ജോ​യ്.