ഇന്നു വരും മൂന്ന് ചരക്കുകപ്പലുകൾ
Friday, July 31, 2020 11:29 PM IST
വി​ഴി​ഞ്ഞം: കാ​ലാ​വ​സ്ഥ​യും ക​ട​ലും അ​നു​കൂ​ല​മാ​യി, ജീ​വ​ന​ക്കാ​രെ മാ​റ്റാ​ൻ ഇ​ന്ന് വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ടു​ന്ന​ത് മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര ച​ര​ക്കു​ക​പ്പ​ലു​ക​ൾ. രാ​വി​ലെ ആ​റി​നും 10നു​മി​ട​യി​ൽ സൂ​പ്പ​ർ ടാ​ങ്ക​ർ വി​ഭാ​ഗ​ത്തു​ള്ള ക​പ്പ​ലു​ക​ളാ​ണ് പു​റം​ക​ട​ലി​ൽ എ​ത്തു​ന്ന​ത്. ഇ​ന്ധ​ന​വു​മാ​യി സിം​ഗ​പ്പൂ​രി​ലേ​ക്കും മ​ലേ​ഷ്യ​യി​ലേ​ക്കു​മാ​യി പോ​കു​ന്ന എ​സ്.​ടി. ഐ ​ലോ​റി​ൻ, ജെ.​യു.​ബി സ​ഫ​യ​ർ, നേ​വ് ഫോ​ട്ടോ​ൺ എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് യാ​ത്രാ​മ​ധ്യേ ജീ​വ​ന​ക്കാ​രെ ക​ര​യി​ലി​റ​ക്കു​ന്ന​തി​നും ക​യ​റ്റു​ന്ന​തി​നു​മാ​യി ഇ​ന്ന് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

മൂ​ന്നുകപ്പലുകളിലു​മാ​യി 16 ജീ​വ​ന​ക്കാ​ർ ഇ​റ​ങ്ങു​മ്പോ​ൾ 15 പേ​ർ ഇ​വി​ടെ നി​ന്നും ക​യ​റു​ക​യും ചെ​യ്യും. നേ​വ് ഫോ​ട്ടോ​ണി​ൽ ഒ​രാ​ൾ വീ​തം മാ​ത്ര​മേ ക​യ​റാ​നും ഇ​റ​ങ്ങാ​നു​മു​ള്ളൂ. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ക്രൂ ​ചേ​ഞ്ച് ചെ​യ്യാ​നാ​കാ​തെ യാ​ത്ര​ക്കാ​ർ തു​റ​മു​ഖ​ങ്ങ​ൾ​തോ​റും അ​ല​യു​മ്പോ​ഴാ​ണ്' വി​ഴി​ഞ്ഞം പോ​ർ​ട്ട്‌ അ​വ​ർ​ക്ക് ആ​ശ്വാ​സം ആ​കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സ​ത്തി​ൽ വ​ന്ന് പോ​യ നാ​ല് ക​പ്പ​ലു​ക​ളി​ൽ നി​ന്നു​മാ​യി 75 ഓ​ളം ഇ​ന്ത്യ​ക്കാ​രാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം വ​ഴി ക്രൂ ​ചേ​ഞ്ച്‌ ചെ​യ്ത​ത്.
കൊ​ച്ചി തു​റ​മു​ഖം ക​ഴി​ഞ്ഞാ​ൽ നാ​വി​ക​രു​ടെ ക്രൂ ​ചേ​ഞ്ച്‌ ന​ട​ക്കു​ന്ന ഏ​ക തു​റ​മു​ഖം വി​ഴി​ഞ്ഞ​മാ​ണ്. കൂ​ടാ​തെ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം നി​ർ​മ്മാ​ണം ക​ഴി​യു​മ്പോ​ൾ വി​ഴി​ഞ്ഞം ക്രൂ ​ചേ​ഞ്ചിം​ഗ് & ബ​ങ്ക​റിം​ഗ് ഹ​ബ് ആ​യി മാ​റു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ​പ്ര​തീ​ക്ഷ.