സി​ബി​എ​സ്ഇ ഫ​ലംജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കു മി​ക​ച്ച വി​ജ​യം
Wednesday, July 15, 2020 11:46 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കു മി​ക​ച്ച വി​ജ​യം. 99.28 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​ച്ച​ത്. നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​യി​ൽ നി​ന്നും ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 153 വി​ദ്യാ​ർ​ഥി​ക​ളി​ൽ 145 പേ​രും ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യാ​ണ് ഉ​ന്ന​ത​വി​ജ​യം കൈ​വ​രി​ച്ച​ത്. 31 വി​ദ്യാ​ർ​ഥി​ക​ൾ 95 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി. 81 വി​ദ്യാ​ർ​ഥി​ക​ളാ​ണ് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി​യ​ത്. 99.2 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി​യ സോ​ന എ​ഫ്.​ഷു​ക്കൂ​ർ സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും 98.6 ശ​ത​മാ​നം മാ​ർ​ക്കു വീ​തം നേ​ടി​യ വി.​എ​സ്. ഭ​വ​പ്രി​യ, എം.​എ​സ്.​കാ​വ്യ എ​ന്നി​വ​ർ ര​ണ്ട ാം സ്ഥാ​ന​വും 98 ശ​ത​മാ​നം മാ​ർ​ക്കു വീ​തം നേ​ടി​യ വ​ർ​ഗീ​സ് ജോ​ർ​ജ്, അ​ന​ഘ മ​ഹേ​ഷ്, ദു​ർ​ഗ രാ​ധാ​കൃ​ഷ്ണ​ൻ, ല​ക്ഷ്മി​പ്രി​യ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ആ​ക്കു​ളം ദി ​സ്കൂ​ൾ ഓ​ഫ് ദി ​ഗു​ഡ് ഷെ​പ്പേ​ർ​ഡും 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ 141 വി​ദ്യാ​ർ​ഥി​ക​ളി​ൽ 104 പേ​ർ​ക്കും ഡി​സ്റ്റിം​ഗ്ഷ​ൻ ല​ഭി​ച്ചു. 35 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു​മേ​ൽ മാ​ർ​ക്കു നേ​ടി. ഡി.​എ​സ്. അ​തു​ൽ കൃ​ഷ്ണ 97.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കെ.​എ​സ്. അ​ജ്ഞ​ലി, അ​പ​ർ​ണ, ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ 97.2 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി ര​ണ്ട ാംസ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മ​ങ്കാ​ട്ടു​ക​ട​വ് വി​ശ്വ​പ്ര​കാ​ശ് സെ​ൻ​ട്ര​ൽ സ്കൂ​ളും 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ആ​കെ 47 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ ഒ​രാ​ൾ​ക്ക് എ ​വ​ണ്ണും എ​ട്ടു പേ​ർ​ക്കു ഡി​സ്റ്റിം​ഗ്ഷ​നും 31 പേ​ർ​ക്ക് ഫ​സ്റ്റ്് ക്ലാ​സും ആ​റു പേ​ർ​ക്ക് സെ​ക്ക​ൻ​ഡ് ക്ലാ​സും ല​ഭി​ച്ചു. പേ​യാ​ട് കാ​ർ​മ​ൽ സ്കൂ​ളും 100 ശ​ത​മാ​ന​ത്തി​ന്‍റെ തി​ള​ക്ക​ത്തോ​ടെ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

70 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ എ ​വ​ണ്‍ നേ​ടി. ഏ​ഴു കു​ട്ടി​ക​ൾ 95 ശ​ത​മാ​നം മാ​ർ​ക്കു ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ 20 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു ക​ര​സ്ഥ​മാ​ക്കി. 33 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും 10 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി​യി​ട്ടു​ണ്ട ്. മു​ട്ട​ട സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും നൂ​റു​മേ​നി​വി​ജ​യം ക​ര​സ്ഥ​മാ​ക്കി. പ​രീ​ക്ഷ​യെ​ഴു​തി​യ 40 വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത വി​ജ​യം നേ​ടി. പോ​ങ്ങും​മൂ​ട് മേ​രി​നി​ല​യം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ളു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ല്ലാ​ട്ടു​മു​ക്ക് ദി ​ഓ​ക്സ്ഫ​ഡ് സ്കൂ​ളും നു​റു​മേ​നി വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 46 വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

കൊ​ടു​ങ്ങാ​നൂ​ർ സെ​ന്‍റ് ഷാ​ന്താ​ൾ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ചു. പ​രീ​ക്ഷ​യെ​ഴു​തി​യ 93 വി​ദ്യാ​ർ​ഥി​ക​ളി​ൽ 21 പേ​ർ​ക്കു 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്കും 62 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഡി​സ്റ്റിം​ഗ്ഷ​നും ല​ഭി​ച്ചു. സു​മി​ത്ര എ​സ്., അ​ഭി​രാ​മി എ​സ്., വ​രു​ണ്‍ സി.​വി., അ​ഞ്ജ​ലി ആ​ർ., ന​ന്ദ​ന ഉ​ദ​യ​ൻ എ​ന്നി​വ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. സു​മി​ത്ര എ​സ്. 98 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി സ്കൂ​ൾ ടോ​പ്പ​റാ​യി. ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളും 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 500ൽ 493 ​മാ​ർ​ക്ക് നേ​ടി​യ ജ​യ്മി പ​ണ്ഡി​റ്റ് സ്കൂ​ൾ ടോ​പ്പ​റാ​യി. 491 മാ​ർ​ക്ക് നേ​ടി​യ പി. ​മേ​ഘ്ന, 489 മാ​ർ​ക്ക് നേ​ടി​യ പ്രാ​ർ​ഥ​ന ബാ​ന​ർ​ജി എ​ന്നി​വ​ർ ര​ണ്ട ും മൂ​ന്നും സ്ഥാ​നം പ​ങ്കി​ട്ടു. ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 121 വി​ദ്യാ​ർ​ഥി​ക​ളി​ൽ 77 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യാ​ണ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. 12 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സോ​ടെ 95 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി. ചാ​രു​പാ​റ വി​ശ്വ​ദീ​പ്തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും സ​ന്പൂ​ർ​ണ വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

പ​രീ​ക്ഷ​യെ​ഴു​തി​യ 99 വി​ദ്യാ​ർ​ഥി​ക​ളി​ൽ 10 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി. 11 പേ​ർ 95 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി. 13 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും 36 വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും മാ​ർ​ക്കു നേ​ടി​യി​ട്ടു​ണ്ട്.