‘ക​ണ്ടെ​യ്ന​ർ ഭീ​മ​ൻ’ എ​വ​ർ​ഗ്ളോ​ബ് ഇ​ന്ന് വി​ഴി​ഞ്ഞ​ത്തെ​ത്തും
Tuesday, July 14, 2020 11:35 PM IST
വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന് പു​തു​ജീ​വ​ൻ ന​ൽ​കാ​ൻ ക​ണ്ടെ​യ്ന​ർ ഭീ​മ​ൻ കപ്പൽ എ​വ​ർ​ഗ്ളോ​ബ് ഇ​ന്ന് രാ​വി​ലെ വി​ഴി​ഞ്ഞം തീ​ര​ത്തെ പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ടും.​

ക​ട​ലി​ലെ സ​ഞ്ചാ​ര​ത്തി​നി​ട​യി​ൽ നി​ശ്ചി​ത​ദി​വ​സം യാ​ത്ര ചെ​യ്ത ജീ​വ​ന​ക്കാ​രെ ക​പ്പ​ലു​ക​ളി​ൽ നി​ന്നും ഇ​റ​ക്കി പ​ക​രം ആ​ളു​ക​ളെക​യ​റ്റാ​നാ​ണ് എ​വ​ർ​ഗ്ളോ​ബ് വി​ഴി​ഞ്ഞ​ത്ത് അ​ടു​ക്കു​ന്ന​ത്.​ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ക്രൂ ​ചെ​യ്ഞ്ചിം​ഗ് കേ​ന്ദ്ര​മാ​യി വി​ഴി​ഞ്ഞം മ​റും. ഇ​ത് തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് വ​ലി​യ മു​ത​ൽ​ക്കൂ​ട്ട​വു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് തു​റ​മു​ഖ വ​കു​പ്പ​ധി​കൃ​ത​ർ .

കേ​ര​ള​ത്തി​ൽ കൊ​ച്ചി തു​റ​മു​ഖ​ത്ത് മാ​ത്ര​മാ​ണ് ക്രൂ​ചെ​യ്ഞ്ചിം​ഗ് സെ​ന്‍റ​റു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര ജ​ല​പാ​ത​യോ​ട്ഏ​റെ അ​ടു​ത്തു കി​ട​ക്കു​ന്ന​തും ക​ട​ലി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ ആ​ഴ​ക്കൂ​ടു​ത​ലും കാ​ര​ണം വി​ഴി​ഞ്ഞം പോ​ർ​ട്ട് ക്രൂ​ചെ​യ്ഞ്ചിം​ഗ് സെ​ന്‍റ​റാ​ക്കാ​ൻ ഏ​റെ അ​നു​കൂ​ല​മാ​ണ്എ​ന്ന​താ​യി​രു​ന്നു വി​ദേ​ശ ക​പ്പ​ലു​ക​ള​ട​ക്ക​മു​ള്ള​വ​ർ ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​വു​മാ​യിഅ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​ൻ കാ​ര​ണം. മാ​ത്ര​മ​ല്ല കൊ​ച്ചി പോ​ർ​ട്ടി​നെ അ​പേ​ക്ഷി​ച്ച്

പോ​ർ​ട്ട് യൂ​സ്ചാ​ർ​ജ് , ഔ​ട്ട​ർ ആ​ങ്ക​റിം​ഗ് ചാ​ർ​ജ് എ​ന്നി​വ​യും താ​ര​ത​മ്യേ​ന​ഇ​വി​ടെ കു​റ​വാ​ണെ​ന്ന​തും ഷി​പ്പിം​ഗ് ക​മ്പ​നി​ക​ളെ ആ​ക​ർ​ച്ച​ത്.​ കോ​വി​ഡ്പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​ണ് എ​വ​ർ​ഗ്ളോ​ബി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രെ​പു​റ​ത്ത​ക്കി​റ​ക്കു​ന്ന​തും പ​ക​രം ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തും.

ഇ​തി​നാ​യി ക​സ്റ്റം​സ് , ഇ​മി​ഗ്രേ​ഷ​ൻ, തീ​ര​ദേ​ശ പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ പി​പി​ഇ​കി​റ്റു​ക​ൾ അ​ണി​ഞ്ഞാ​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക.​ലോ​ക​ത്ത് നി​ല​വി​ലു​ള്ള​കൂ​റ്റ​ൻ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളി​ലൊ​ന്നാ​യ എ​വ​ർ​ഗ്ളോ​ബ് വ​ലി​പ്പ കൂ​ടു​ത​ൽ കാ​ര​ണം പു​റം​ക​ട​ലി​ലാ​ണ് ന​ങ്കൂ​ര​മി​ടു​ന്ന​ത്. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ പ​ട്രോ​ൾ​ബോ​ട്ടു​പ​യോ​ഗി​ച്ച​വും ജീ​വ​ന​ക്കാ​രെ ക​ര​യ്ക്കെ​ത്തി​ക്കു​ന്ന​ത്. 24 ജീ​വ​ന​ക്കാ​രു​ള്ള​ക​പ്പ​ലി​ൽ നി​ന്നും മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള 14 പേ​ർ ഇ​റ​ങ്ങു​ക​യും പ​ക​രം 15 പേ​ർ​ക​യ​റു​ക​യും ചെ​യ്യും.

ക​പ്പ​ലി​ലേ​ക്ക് ക​യ​റാ​നു​ള്ള ജീ​വ​ന​ക്കാ​ർ കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കോ​വി​ഡ്പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​ര​ത്തെ ത​ന്നെ കോ​വ​ള​ത്ത്ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു.

​ഇ​ന്ന് ക​പ്പ​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​യും ഈ ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ14 ദി​വ​സം പാ​ർ​പ്പി​ച്ച ശേ​ഷ​മേ നാ​ട്ടി​ലേ​ക്ക് വി​ടു​ക​യു​ള്ളൂ​വെ​ന്നും ഇ​തി​നാ​യി​പോ​ർ​ട്ട് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​ത്യേ​ക നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.