സു​മം​ഗ​ലി​ പ​ദ്ധ​തി​പ്ര​കാ​രം വി​വാ​ഹി​ത​രാ​യി
Monday, July 13, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ന്‍റെ സു​മം​ഗ​ലി പ​ദ്ധ​തി പ്ര​കാ​രം 2348 ന​മ്പ​ർ പൊ​ന്നു​മം​ഗ​ലം ക​ര​യോ​ഗാം​ഗ​ങ്ങ​ളാ​യ ജ​യ​കു​മാ​റി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ൾ ബി​ന്ദു​ജ​യും രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ​യും രാ​ധ​യു​ടെ​യും മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​നും ത​മ്മി​ൽ വെ​ള്ളാ​യ​ണി ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ൽ വ​ച്ച് വി​വാ​ഹി​ത​രാ​യി വി​വാ​ഹ​ത്തി​ന് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.​യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സു​മം​ഗ​ലി പ​ദ്ധ​തി പ്ര​കാ​രം യൂ​ണി​യ​ൻ ന​ട​ത്തു​ന്ന 33 മ​ത് വി​വാ​ഹ​മാ​ണി​ത്.