സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 13, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ന്‍റെ 40 ശ​ത​മാ​ന​ത്തി​ല​ധി​കം തു​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് മാ​റ്റി വ​യ്ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. 74 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​റു ക്ലാ​സ് മു​റി​ക​ളു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ച​ട​ങ്ങി​ൽ കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഷൈ​ജു ദേ​വ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡി. ​സ്മി​ത, എ​സ്.​എം. റാ​സി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​പി. മു​ര​ളി, കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജ​ല​ക്ഷ്മി അ​മ്മാ​ൾ, പ​ഞ്ചാ​യ​ത്തം​ഗം ബീ​ന വേ​ണു​ഗോ​പാ​ൽ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എ​സ്. ജ​വാ​ദ്, പി​ടി​എ അം​ഗ​ങ്ങ​ൾ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.